Social Media

സമൂഹമാധ്യമങ്ങള്‍ തുണച്ചു; രാകേഷ്​ ഇനി പിന്നണിഗായകന്‍ VIDEO

ചാ​രും​മൂ​ട് (ആ​ല​പ്പു​ഴ): ജോ​ലി​ക്കി​ടെ വീ​ണു​കി​ട്ടി​യ ഇ​ട​വേ​ള​യി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​വേ​ണ്ടി പാ​ടി​യ​താ​ണ്​ രാ​കേ​ഷ്. ആ ​ഗാ​നം ഇ​തി​ന​കം നാ​ലു​ല​ക്ഷം ആ​ളു​ക​ള്‍ കേ​ട്ടു. ‘കേ​ള്‍​ക്കേ​ണ്ട​വ​രും’ കേ​ട്ടു. മ​ര​പ്പ​ണി​ക്കി​ടെ ഇ​നി രാ​കേ​ഷി​ന്​ സി​നി​മ​ക്കു​വേ​ണ്ടി​യും പാ​ടാം. പാ​ടാ​ന്‍ വി​ളി​ച്ച​ത്​ മ​റ്റാ​രു​മ​ല്ല, ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​നും ഗോ​പീ​സു​ന്ദ​റും.

ക​മ​ല്‍​ഹാ​സ​​​െന്‍റ ‘വി​ശ്വ​രൂ​പം’ സി​നി​മ​ക്ക്​ ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍ പാ​ടി​യ സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​മാ​യ ‘ഉ​ന്നൈ കാ​ണാ​തു നാ​ന്‍’ എ​ന്ന ത​മി​ഴ് ഗാ​ന​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​ത്. ഒ​രാ​ഴ്ച​മു​മ്ബ് റ​ബ​ര്‍​ത്ത​ടി​ക​ള്‍ ലോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വീ​ണു​കി​ട്ടി​യ വി​ശ്ര​മ​വേ​ള​യി​ല്‍ പാ​ടി​യ ഗാ​ന​ത്തി​​​െന്‍റ വി​ഡി​യോ സു​ഹൃ​ത്ത്​ ഷ​മീ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. ഇ​ത് ഷ​മീ​റി​​​െന്‍റ സ​ഹോ​ദ​രി ഷ​മീ​ന ഫേ​സ്​​ബു​ക്കി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ നൂ​റ​നാ​ട് ഉ​ള​വു​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ രാ​കേ​ഷി​ന് (ഉ​ണ്ണി) പാ​ട്ടി​നെ​ത്തു​ട​ര്‍​ന്ന്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ഫോ​ണി​ല്‍ വി​ളി​ച്ച്‌ അ​ഭി​ന​ന്ദി​ച്ചു. ഇ​തു​പോ​ലെ ഒ​രാ​ളെ തി​ര​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​െ​ന്ന​ന്നും കൂ​ടെ​പ്പാ​ടാ​ന്‍ ക്ഷ​ണി​ക്കു​െ​ന്ന​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ബാ​ല​ഭാ​സ്ക​ര്‍, ഗോ​പി സു​ന്ദ​ര്‍, രാ​ധി​ക നാ​രാ​യ​ണ​ന്‍, പ​ന്ത​ളം ബാ​ല​ന്‍ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​ന്ദി​ച്ചു. പാ​ട്ടു​കേ​ട്ട ഗോ​പി സു​ന്ദ​ര്‍ ഈ ​ശ​ബ്​​ദം ത​നി​ക്ക് വേ​ണ​മെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ക​മ​ല്‍​ഹാ​സ​നു​വേ​ണ്ടി പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും രാ​കേ​ഷി​നെ വി​ളി​ച്ച്‌​ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ഉ​ട​ന്‍ നേ​രി​ല്‍ കാ​ണു​മെ​ന്നും​ പ​റ​ഞ്ഞു.

ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന​ട​ക്കം പാ​ട്ട് ഷെ​യ​ര്‍ ചെ​യ്തി​ട്ടു​മു​ണ്ട്. 30കാ​ര​നാ​യ രാ​കേ​ഷ് ചെ​റു​പ്പം​മു​ത​ല്‍ ന​ന്നാ​യി പാ​ടു​മാ​യി​രു​ന്നു. അ​സു​ര​വാ​ദ്യ​മാ​യ ചെ​ണ്ട​യി​ല്‍ താ​ള​പ്പെ​രു​ക്ക​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന ഈ ​ക​ലാ​കാ​ര​ന്‍ മേ​ലേ​ട​ത്ത് ക​ലാ​സ​മി​തി അം​ഗ​മാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വ് രാ​ഘ​വ​നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ മാ​താ​വ് സൂ​സ​മ്മ​യും പി​തൃ​സ​ഹോ​ദ​രി ത​ങ്ക​മ്മ​യും ജ്യേ​ഷ്​​ഠ​ന്‍ രാ​ജേ​ഷും രാ​േ​ജ​ഷി​​​െന്‍റ ഭാ​ര്യ ഗ്രീ​ഷ്മ​യും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. വ​ല്യ​ച്ഛ​​​െന്‍റ മ​ക​ള്‍ ഇ​ന്ദു​വും സം​ഗീ​ത​വ​ഴി​ക​ളി​ല്‍ രാ​കേ​ഷി​നൊ​പ്പ​മാ​ണ്.

ജീ​വി​ത​പ്രാ​രാ​ബ്​​ധ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ രാ​കേ​ഷും കൂ​ലി​പ്പ​ണി​ക്ക്​ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടി​ന്‍​പു​റ​ത്തെ വേ​ദി​ക​ളി​ല്‍ അ​വ​സ​രം കി​ട്ടു​മ്ബോ​ള്‍ രാ​കേ​ഷ് പാ​ടു​മാ​യി​രു​ന്നു. പാ​ട്ടു​കാ​ര​നാ​ക​ണ​മെ​ന്ന മോ​ഹ​മാ​യി​രു​ന്നു മ​ന​സ്സു​നി​റ​യെ. സം​ഗീ​തം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത രാ​കേ​ഷി​​​െന്‍റ മോ​ഹ​ങ്ങ​ള്‍​ക്ക് ഈ ​പാ​ട്ടി​ലൂ​ടെ ചി​റ​കു​മു​ള​ക്കു​ക​യാ​ണ്.

‪This is called fruit of labour!‬‪When we hear this, it just makes me feel so so proud of our country that produces so much talent and is so rich in culture. Who is this guy???‬‪How can I trace him?‬‪Need help & would like to work with him. ‬

Posted by Shankar Mahadevan on Friday, June 29, 2018