Business

സാംസങ് ഗാലക്സി ജെ 8 ജൂണ്‍ 28 മുതല്‍ വിപണിയില്‍

ജൂണ്‍ 28 മുതല്‍ സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി ജെ 8 വിപണിയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. 3500 mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 1.8 GHz ഒക്ട കോര്‍ പ്രോസസറും A53 കോര്‍ടെക്സ് പ്രോസസറും സംയുക്തമായി ഫോണിന് കരുത്തേകും.

6 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഫോണിന്റെ റെസൊല്യൂഷന്‍ 720 x 1480 പിക്സെല്‍ ആണ്. 4 ജിബി റാമും 64 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണില്‍ ഉണ്ടാകും. 16 + 5 മെഗാപിക്സലിന്റെ ഡ്യൂവല്‍ ക്യാമറയാണ് ഫോണിന്റെ പിന്‍വശത്തുള്ളത്. 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

ജൂലായ് 20 മുതലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുക എന്നാണ് കമ്ബനി അറിയിച്ചിരുന്നത്. എന്നാല്‍ ചില പ്രതേക കാരണങ്ങളാല്‍ ജൂണ്‍ 28ലേക്ക് മാറ്റുകയായിരുന്നു. 18990 രൂപ ആയിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന. ഒക്ട കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.