Austria Europe kerala Obituary Pravasi Switzerland

സ്വിസ്സ് മലയാളി വിൻസെന്റ് പറയനിലത്തിന്റെ ഭാര്യ പിതാവ് കെ വി ഫിലിപ്പ് നിര്യാതനായി .

സൂറിച് : സ്വിസ്സ് മലയാളി സൂസൻ പറയനിലത്തിന്റെ പിതാവ് ശ്രീ കെ വി ഫിലിപ്പ് കൊച്ചേട്ട് (87) താഴത്തങ്ങാടി കോട്ടയം നിര്യാതനായി .ഞായറാഴ്ച്ച വൈകുന്നേരം ഏഴരക്ക് അന്ത്യകൂദാശകൾ സ്വീകരിച്ചശേഷം കർത്താവിൽ നിദ്ര പ്രാപിച്ചത് .സംസ്‌കാര കർമ്മങ്ങൾ നവംബർ ഏഴാം തിയതി ബുധനാഴ്ച രാവിലെ പത്തുമണിക്ക് സ്വവസതിയിൽ തുടങ്ങുന്നതും തുടർന്ന് കോട്ടയം പുത്തൻപള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ് .
 
പരേതന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് പേരൂർ മണലേൽ കുടുംബാംഗമാണ് . മക്കൾ ലതാ എൽസി ,സൂസൻ പറയനിലം ,കുഞ്ഞുമോൾ .
മരുമക്കൾ -പരേതനായ ടോണി മുളവൻശേരി ,തിരുവനന്തപുരം ,കുര്യാക്കോസ് കിഴക്കേക്കര മീനടം ,വിൻസെന്റ് പറയനിലം ,കരിമണ്ണൂർ (സ്വിറ്റ്സർലൻഡ് ) അനിൽ കോര നെച്ചിക്കാട്ട് പറമ്പുഴ .പരേതൻ വിയന്നയിൽ താമസിക്കുന്ന മോഹൻ എബ്രഹാം ,രാജൻ എബ്രഹാം എന്നിവരുടെ പിതാവിന്റെ സഹോദര പുത്രനാണ് .
കൊച്ചു മക്കൾ – സഞ്ചന ബിജോ ജർമ്മനി ,അഹാന അരുൺ ,കരിഷ്‌മ മെറിൻ ,മനു ,സനിക ,സ്നേഹ ,സിയാ ,കെവിൻ ക്രിപാ ,ബെൻ .
 
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ,കത്തോലിക്കാ കമ്മ്യൂണിറ്റികളും പരേതൻറെ  നിര്യാണത്തിൽ അനുശോചനം അറിയിക്കുകയും ,പ്രാർത്ഥിക്കുകയും ചെയ്തു .

Contact Number of Vincent in Kerala : +91 8921-950278

 

.