Germany Obituary Pravasi Switzerland

സൂറിച് : ലാൻസ് മാപ്പലകയിലിന്റെ ഭാര്യാ സഹോദരി Sr .ടെസോണാ C .M .C നിര്യാതയായി

സൂറിച് : സൂറിചിൽ താമസിക്കുന്ന ലാൻസ് മാപ്പലകയിലിന്റെ ഭാര്യ ഷേർലി മാപ്പലകയിലിന്റെ സഹോദരി Sr .ടെസോണാ C .M .C ഇന്ന് രാവിലെ നാട്ടിൽവെച്ചു നിര്യാതയായി. കർമ്മലീത്ത സഭാംഗമായ  Sr .ടെസോണാ കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി ബീഹാറിൽ ഹസാരിബാഗിൽ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയായിരുന്നു .വര്ഷങ്ങള്ക്കു മുൻപ് രണ്ടു വർഷം പരേത ജർമനിയിലും സേവനമനുഷ്ഠിച്ചിരുന്നു .കർത്താവിന്റെ മണവാട്ടിയായി സഭാവസ്‌ത്രം സ്വീകരിച്ചിട്ട് മുപ്പത്തിമൂന്നു വർഷമായിരുന്നു .കാഞ്ഞിരക്കാട്ട് പെരുമ്പള്ളിച്ചിറ മാത്യു ,റോസാ ദമ്പതികളുടെ ആറു മക്കളിൽ നാലാമത്തെ പുത്രി ആയിരുന്നു Sr .ടെസോണാ .പരേതക്ക് അന്പതിനാല് വയസ്സായിരുന്നു .

സംസ്കാരകർമ്മങ്ങൾ പെരുമ്പാവൂർ കുറുപ്പംപടി സെൻറ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ ശനിയാഴ്ച (21 .04 ) നടത്തപ്പെടും .

സൂറിച്ചിലെ വിവിധ സാംസ്‌കാരിക സംഘടനകളും ബന്ധുമിത്രദികളും ,സുഹൃത്തുക്കളും പരേതയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു