Business Germany Music Pravasi Switzerland UK Uncategorized

പ്രമുഖ ബിസിനസ്‌കാരനും ഗാനരചയിതാവുമായ ശ്രീ റോയ് പുറമഠം WMC ബിസിനസ് എക്സലൻസ് അവാഡിന് അർഹനായി

സൂറിച് : സ്വിറ്റസർലണ്ടിലെ റാഫ്‌സിൽ വേൾഡ് മലയാളി കൗൺസിലിന്റെ കഴിഞ്ഞ മൂന്നാം  തിയതി നടന്ന കേരളം പിറവി ആഘോഷത്തിനോടനുബന്ധിച്ചു നടന്ന പ്രൗഡഗംഭീരമായ പൊതുസമ്മേളനത്തിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജിന്റെയും  വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ്‌ പ്രസിഡന്റ് ജോഷി പന്നാരകുന്നേലിന്റെയും മറ്റു ഭാരവാഹികളുടെയും മഹനീയ സാന്നിധ്യത്തിൽ സ്വിറ്റ്സർലൻഡ് പാർലമെന്റ് മെമ്പർ ശ്രീ നിക് സാമുവൽ ഗൂഗറിൽ നിന്നും ശ്രീ റോയി   WMC ബിസിനസ് എക്സലൻസ് അവാർഡ് ഏറ്റു വാങ്ങി .

വിവിധ മേഖലകളിലെ മികവ് തെളിയിച്ച വ്യക്തിത്വം എന്ന നിലയിലാണ് WMC ബിസിനസ് എക്സലൻസ് അവാഡിന് ശ്രീ റോയ് തെരഞ്ഞെടുക്കപ്പെട്ടത് .കേരളത്തിലെ പ്രധാന വിനോദ കേന്ദ്രമായ മൂന്നാറിൽ തന്റെ ബിസിനെസ്സ് ആരംഭിക്കുകയും വര്ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ അത് വിജയപാതയിലെത്തിക്കുകയും ചെയ്തു .മൂന്നാറിലെ ടൂറിസം മേഖലയുടെ വളർച്ചയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ എടുത്തു പറയേണ്ടതാണ് .സുഗന്ധവ്യജ്ഞനവ്യാപാരത്തിലൂടെ തുടക്കം കുറിച്ച് പ്രമുഖ കമ്പനികളുടെ തേയില വ്യാപാരവും കൂടാതെ നിരവധിയായ ചോക്ലേറ്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ വ്യവസായവും ഇദ്ദേഹം ചെയ്യുന്നു .കൂടാതെ ബിസിനെസ്സ് സംരംഭകൾക്കാവശ്യമായ പല ഉൽപ്പന്നങ്ങളുടെ ഇറക്കുമതികൾ മറ്റുരാജ്യങ്ങളിൽ നിന്ന് നടത്തുകയും അതുപോലെ നിരവധി തൊഴിൽ അവസരങ്ങൾ നൽകുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതുവഴി നാടിനു നൽകുന്ന സംഭാവനകൾ വിലമതിക്കേണ്ടതാണ് .

ബിസിനസ്സിന്റെ തിരക്കിലും തന്നിലെ കലാകാരനെ എപ്പോഴും സ്നേഹിക്കുകയും മലയാള സംഗീതശാഖക്ക് അനവധി സംഭാവനകൾ നൽകുകയും ചെയ്യുന്ന വ്യക്തിയാണ്  ശ്രീ റോയ് പുറമഠം .മലയാളചലച്ചിത്രഗാനരചനാ രംഗത്തു പ്രമുഖസ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് റോയ് .മലയാളസിനിമയിൽ നൂറിലേറെ ഗാനങ്ങളുടെ രചയിതാവാണ് ശ്രീ റോയ് .ഗാനഗന്ധർവൻ ശ്രീ യേശുദാസ് ,ശ്രീ ഉണ്ണി മേനോൻ ,വാനമ്പാടി ശ്രീമതി ചിത്ര ,ശ്രീമതി ശ്രെയ ഗോഷാൽ എന്നീ പ്രമുഖ ഗായകർ ശ്രീ റോയിയുടെ ഗാനരചനയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .ഭാരതത്തിന്റെ പ്രിയ ഗായിക എസ്‌ ജാനകിയമ്മയുടെ സംഗീത ജീവിതത്തിൽ അവസാനമായി ആലപിച്ച ഗാനത്തിന്റെ രചന നിർവഹിച്ചതും ഇദ്ദേഹമാണ്.

ഇടുക്കി ജില്ലയിൽ അടിമാലിയാണ് റോയിയുടെ ജന്മസ്ഥലം ,പുറമഠം വർഗീസിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ് . ഭാര്യ  റെജിമോൾ റോയിയുടെ എല്ലാ സംരംഭകൾക്കും സഹായിയായി പ്രവർത്തിക്കുന്നു .മക്കളായ അമലയും ,എയ്ഞ്ചലും പഠനത്തിലും അതുപോലെ അച്ഛന്റെ വഴിയേ സംഗീതത്തിലും  തല്പരരാണ്. പുരസ്കാരമേറ്റുവാങ്ങികൊണ്ടു ശ്രീ റോയ് പുറമഠം തന്റെ മറുപടി പ്രസംഗത്തിൽ വേൾഡ് മലയാളീ കൗൺസിൽ നൽകിയ പുരസ്‌കാരത്തിനു അതുപോലെ ഈ അവാർഡിനായി തെരെഞ്ഞെടുത്തതിനും നന്ദി അറിയിച്ചു .

 ROY WITH FAMILY