Business

റെഡ്മി Y2 ഇന്ന് മുതല്‍ ആമസോണില്‍ ലഭ്യമാകും; ക്യാഷ്ബാക്ക് ഓഫറുകളും

ഇന്ത്യയിലെ ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി Y2 ഇന്ന് മുതല്‍ ആമസോണില്‍ വില്‍പ്പനയ്ക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണ്‍ ലഭ്യമാകുക. ആമസോണിന് പുറമെ മി സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.

ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ട്. എയര്‍ടെല്‍ ആണെങ്കില്‍ നല്‍കുന്നത് 1800 രൂപയോളം ക്യാഷ്ബാക്കും 240 ജിബിയോളം ഡാറ്റയുമാണ്.

ഫോണിന്റെ 3 ജിബി റാം 32 ജിബി മെമ്മറി മോഡലിന് 9,999 രൂപയാണ് വില വരുന്നത്. 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 12,999 രൂപയും വില വരുന്നു. AI ഫീച്ചറുകളെ പിന്തുണയ്ക്കുന്ന സോഫ്റ്റ് ഫ്‌ലാഷുള്ള 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും പിക്‌സല്‍ ബിന്നിംഗ് സാങ്കേതികവിദ്യയും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്യുവല്‍ സിം, മൈക്രോ എസ്ഡി സ്ലോട്ടുകള്‍, 3080 എംഎഎച്ച്‌ ബാറ്ററി എന്നിവയും ഫോണിലുണ്ട്.

18: 9 അനുപാതത്തില്‍ സ്‌നാപ്ഡ്രാഗണ്‍ 625 ല്‍ പ്രവര്‍ത്തിക്കുന്ന 5.99 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേ, 3 ജിബി റാം, ആന്‍ഡ്രോയിഡ് 8.1 ഓറോ റാം, എല്‍ഇഡിയോട് കൂടിയ 12 മെഗാപിക്‌സല്‍ റിയര്‍ പ്രൈമറി ക്യാമറ 5 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറ, AI പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ക്കായി ആഴത്തിലുള്ള ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 16 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.