Entertainment

സാരിയുടുത്ത് ബീച്ചില്‍ പോകണോ? തന്നെ ട്രോളിയവര്‍ക്ക് ബിക്കിനിയിട്ട് മറുപടി നല്‍കി രാധിക

വേഷവിധാനത്തില്‍ നിരവധി വിമര്‍ശനം കേള്‍ക്കുന്നവരാണ് ബോളിവുഡ് നടികള്‍. ഗ്ലാമറസ് വേഷങ്ങളിലും മറ്റെല്ലാ ഫാഷന്‍ വസ്ത്രങ്ങളും പൊതുവേദിയിലെത്തുമ്ബോഴും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്ബോഴും ഇവര്‍ക്കെതിരെ ആരാധകരും ട്രോളര്‍മാരും രംഗത്തെത്തുന്നതും പതിവാണ്. ബിക്കിനി വേഷങ്ങളിഞ്ഞ് ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്ബോഴും ഇവരെ ട്രോളര്‍മാര്‍ വെറുതെവിടില്ല. അടുത്തിടെ അത്തരമൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് നടി രാധിക ആപ്തെയ്ക്കാണ്.

ബിക്കിനി ധരിച്ച്‌ കടല്‍തീരത്തിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി രാധികാ ആപ്തെയ്ക്കെതിരെ നിരവധി ട്രോളുകളും വന്നിരുന്നു. എന്നാല്‍ തന്നെ ട്രോളിയവര്‍ക്ക് ചുട്ടമറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.