Auto Business

പുതുനിറത്തില്‍ ‘2018 ജിക്സറു’മായി സുസുക്കി

‘ജിക്സര്‍’, ‘ജിക്സര്‍ എസ് എഫ്’ മോട്ടോര്‍ സൈക്കിളുകളുടെ 2018 ശ്രേണി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. കാന്‍ഡി സൊനോമ റെഡ്/മെറ്റാലിക് സോണിക് സില്‍വര്‍ ഇരട്ട വര്‍ണ സങ്കലനത്തിലാണു ബൈക്കുകള്‍ ലഭ്യമാവുക. നിലവിലുള്ള ‘ജിക്സറി’ന്റെ നിറം നീലയായിരുന്നു.പിന്നില്‍ ഡ്രം ബ്രേക്കുള്ള ‘ജിക്സറി’ന് 77,015 രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില; പിന്നില്‍ ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിനു വില 80,929 രൂപയാണ്. എക്സ്റ്റാര്‍ ലോഗോ ഇടംപിടിച്ചതാണു ‘2018 ജിക്സറി’ലെ മറ്റൊരു പുതുമ. ‘ജിക്സര്‍ എസ് എഫി’ന് 90,037 രൂപയാണു ഡല്‍ഹി ഷോറൂമിലെ വില ആന്റി ലോക്ക് ബ്രേക്ക് കൂടിയുള്ള മോഡലിന്റെ വില 96,386 രൂപയാണ്.