Entertainment

പ്രകാശ്‌രാജ് ചൂടായപ്പോള്‍ അനുപമ പൊട്ടിക്കരഞ്ഞു; വാര്‍ത്തകളുടെ സത്യാവസ്ഥ ഇതാണ്..

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് ചിത്രങ്ങളിലും ഏറെ സജീവമാണ്. നിരവധി അവസരങ്ങള്‍ തെലുങ്ക് ചിത്രങ്ങളില്‍ നിന്നും താരത്തെ തേടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമകള്‍ ഏറ്റെടുക്കാന്‍ നടി തയാറല്ല.

പുതിയ തെലുങ്ക് ചിത്രമായ ഹലോ ഗുരു പ്രേമകോശമെ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി പ്രകാശ് രാജും എത്തുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം അനുപമയെക്കുറിച്ച്‌ ചില വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രകാശ് രാജും നടിയും തമ്മിലുള്ള വഴക്കായിരുന്നു വാര്‍ത്തയിലെ പ്രമേയം. പ്രകാശ് രാജുമൊത്തുള്ള ഒരു രംഗത്തില്‍ അനുപമ ഡയലോഗ് ആവര്‍ത്തിച്ച്‌ തെറ്റിച്ചെന്നും ഇതോടെ നടന് ദേഷ്യം വന്നെന്നും വാര്‍ത്ത വന്നിരുന്നു. നിയന്ത്രണം വിട്ടതോടെ പ്രകാശ് രാജ് അനുപമയോട് വഴക്കുണ്ടാക്കി. അനുപമ തിരിച്ച്‌ ദേഷ്യപ്പെട്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതൊന്നുമല്ലെന്നാണ് വാസ്തവം.
താരങ്ങളോ അണിയറപ്രവര്‍ത്തകരോ ഇതേക്കുറിച്ച്‌ പ്രതികരിച്ചിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടയിലാണ് അനുപമ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. പ്രകാശ് രാജിനൊപ്പം ചിരിച്ച്‌ നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം പ്രതികരിച്ചത്.