Austria Europe Ireland kerala Literature Pravasi Social Media Switzerland Women

ഉന്മാദിയുടെ ഉണർത്തുപാട്ട് – കവിത -റീന വർഗീസ് കണ്ണിമല

മുറിവിന്‍റെ വൃക്ഷം വെട്ടിമാറ്റി ഞാൻ
അറിവിന്‍റെ വൃക്ഷത്തൈയൊന്നു നട്ടു
മുറിവിന്‍റെ തോട്ടം വെട്ടിനിരത്തി ഞാൻ
അറിവിന്‍റെ തോട്ടത്തിനായി
കുഴികളെടുക്കണം വളമിട്ടൊരുക്കണം
അറിവിന്‍റെ  തൈ നടാനായി
മുറിവു വൃക്ഷങ്ങൾ തൻ ഇലകൾ കോതി വള-
ക്കുഴിയിലിട്ടുകൊടുക്കേണം
അറിവു വൃക്ഷങ്ങൾ തഴച്ചു വളരുവാൻ
മുറിവു വൃക്ഷത്തിനില പോരും
ആയതിനാലത്രേ സ്നേഹിച്ചിടുന്നു ഞാൻ
മുറിവു വൃക്ഷങ്ങളെ പോലും
അരയാലു പോലെയെന്നറിവു വൃക്ഷക്കാട്
പടർന്നേറി പന്തലിച്ചാർക്കെ
അരയാൽ പഴം പോലെയറിവിൻ പഴങ്ങളെ
ഭുജിക്കട്ടെ മതിവരുവോളം….മക്കൾ
ഭുജിക്കട്ടെ മതിവരുവോളം ….
അരികിൽ വരികയെന്നരുമക്കിടാങ്ങളെ,ഈ-
അറിവു വൃക്ഷത്തോട്ടത്തിലായ്
ആടിത്തിമർക്കുക ആവോളം ഭുജിക്കുക
അറിവിന്‍റെ അരയാൽ പഴങ്ങൾ ..നിങ്ങൾ..
അറിവിന്‍റെ അരയാൽ പഴങ്ങൾ…

..