Religious

ഇന്ന് ചെറിയ പെരുന്നാള്‍

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാള്‍. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്
സംസ്ഥാനത്ത് വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടന്നു.

കൊച്ചി കടവന്ത്ര സലഫി ജുമാ മസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ ഇമാം മുഹമ്മദ് സുല്ലമി നമസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോഴിക്കോട് മര്‍‌കസ് പള്ളിയിലും തടമ്പാട്ടുതാഴം ജുമ അത്ത് പള്ളി പാളയം മുഹയുദ്ദീന്‍ പള്ളി എന്നിവിടങ്ങളിലാണ് പെരുന്നാള്‍ നമസ്കാരം നടന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പാളയം ഇമാം വി പി സുഹൈബ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു ഈദ് ഗാഹ്. മഴ മൂലം മിക്കയിടങ്ങളിലും പള്ളികളിലാണ് പെരുന്നാള്‍ നമസ്കാരം നടന്നത്.