Auto

പട്ടാള പച്ച നിറത്തില്‍ ഐമോര്‍ എന്‍വി ; അതിശയിച്ച്‌ ബൈക്ക് പ്രേമികള്‍

പലതരം ബുള്ളറ്റ് സ്‌ക്രാമ്ബ്‌ളറുകളെ കണ്ടിട്ടുണ്ടെങ്കിലും അവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനായാണ് ഐമോര്‍ എന്‍വി. ഹൈദരാബാദില്‍ ഐമോര്‍ കസ്റ്റംസിന്റെ ഗരാജില്‍ പട്ടാള പച്ച നിറത്തില്‍ കിടക്കുന്ന ഐമോര്‍ എന്‍വിയെ കണ്ട് അതിശയിച്ചിരിക്കുകയാണ് ബൈക്ക് പ്രേമികള്‍.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ക്ലാസിക് 350ന്റെ പശ്ചാത്തലത്തിലാണ് എന്‍വി. മാറ്റ് ഗ്രീന്‍ നിറത്തോട് യോജിച്ച്‌ നില്‍ക്കുന്ന കടുപ്പമാര്‍ന്ന പച്ചയിലാണ് ലെതര്‍ സീറ്റ്. കഫെ റേസറെന്നാണ് ഐമോര്‍ കസ്റ്റംസ് എന്‍വിയെ വിളിക്കുന്നത്. കറുത്ത സ്‌പോക്കുകളാണ് എന്‍വിയ്ക്ക് നല്‍കിയിരിക്കുന്നത്.

സ്‌ക്രാമ്ബ്‌ളറുകളില്‍ മാത്രം കണ്ടുവരുന്ന വലിയ ബ്ലോക് ടയറുകളാണ് മുന്നിലും പിന്നിലും. 349 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് പരമാവധി 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും.