India

പത്തനംതിട്ടയിലെ പതിമൂന്നുകാരന്റെ മരണം ഓണ്‍ലൈന്‍ ഗെയിം മൂലമാണെന്ന് സംശയം

പത്തനംതിട്ട: കൊലയാളി ഗെയിം ബ്ലുവെയിലിന് പിന്നാലെ കൗമാരക്കാര്‍ക്കിടിയില്‍ മറ്റൊരു ഭീകര ഗെയിം രംഗത്ത് എത്തിയെന്ന് സൂചന. കല്ലുപ്പാറയില്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്ത 13കാരനായ വിദ്യാര്‍ത്ഥി മരിച്ചത് ഈ ഗെയിം കളിച്ചതുമൂലമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നു ലഭിച്ച ചില നോട്ട്ബുക്കുകളില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും ഈ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. കാര്‍ സമ്മാനമായി കിട്ടുമെന്ന വിവരം വിദ്യാര്‍ഥി അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നുവത്രെ. വീട്ടിലും പരിസരത്തും എല്ലാവരോടും വളരെ അടുപ്പമുള്ള വിദ്യാര്‍ഥിയുടെ ആത്മഹത്യ നാടിനെ ദുഖത്തിലാഴ്ത്തിയിരുന്നു.

മുന്തിയ കാറുകളും മറ്റുമടക്കം വമ്ബന്‍ ഓഫറുകള്‍ നല്‍കി കുട്ടികളെ തങ്ങളുടെ മാസ്മരിക വലയത്തിലേക്ക് അടുപ്പിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതി എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. വിദ്യാര്‍ഥിയുടെ ദുരൂഹമരണം സൈബര്‍ വിഭാഗത്തെക്കൊണ്ട് അന്വേഷിച്ചിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.