Food

പാളയംകോടനെ വൈനുമാക്കാം

പാളയംകോടന്‍ പഴം – ഒരു കിലോ
പഞ്ചസാര – 300 ഗ്രാം
ഡ്രൈ ഈസ്റ്റ് – രണ്ട്  ടീസ്പൂണ്‍
നാരങ്ങാനീര് – ഒരെണ്ണത്തിന്റെ
മുന്തിരി – അര കപ്പ്
കറുവപ്പട്ട – അഞ്ച് കഷ്ണം
ഗ്രാമ്പു – നാല്
തിളപ്പിച്ചാറിയ വെള്ളം – രണ്ട്  ലിറ്റര്‍

തയ്യാറാക്കുന്ന വിധം
പഴം ചെറുതായി മുറിച്ച് ഭരണിയിലിടുക. പഞ്ചസാര, ഡ്രൈ ഈസ്റ്റ്, നാരങ്ങാനീര്, മുന്തിരി, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേര്‍ക്കുക. വെള്ളമൊഴിക്കുക. തവി കൊണ്ട് നന്നായി ഇളക്കുക.ഭരണി മൂടിക്കെട്ടി പതിനാല് ദിവസം വെക്കണം. എന്നും തവി കൊണ്ട്  ഇളക്കിക്കൊടുക്കുക. പതിനഞ്ചാം ദിവസം വൈന്‍ അരിച്ചെടുക്കാം. തണുപ്പിച്ച് ഉപയോഗിക്കാം.