Europe India News Pravasi Social Media Switzerland

ഓ സി ഐ കാർഡിലെ തെറ്റുതിരുത്തുവാൻ അവസരം നൽകുന്നു.അംബാസിഡർ സിബി ജോർജിന് അഭിനന്ദനം ..

News from -News Desk
സൂറിച്ച: സ്വിറ്റസർലണ്ടിൽ താമസിക്കുന്ന സ്വിസ്സ്  പൗരത്വം നേടിയിട്ടുള്ള  ഇന്ത്യക്കാരുടെ ഓ സി ഐ കാർഡിൽ സ്വിസ്സ് രാജ്യത്തിൻറെ കോഡ് CHE എന്നതിനുപകരം SWZ എന്ന് ചേർക്കപ്പെട്ടിരിക്കുന്ന ഓ സി ഐ കാർഡുകൾ  പ്രത്യേക ഫീസ് ഇല്ലാതെ തന്നെ തിരുത്താൻ സ്വിസ്സിലെ ഇന്ത്യൻ എംബസി  അവസരം ഉണ്ടാക്കിയിരിക്കുകയാണ്. തിരുത്തൽ ആവശ്യമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തുവാൻ എംബസിയുമായി ബന്ധപ്പെടേണ്ടതാണ് .
.
വർഷങ്ങൾക്ക് ശേഷം ഒരു മലയാളി അംബാസഡർ സ്വിറ്റ്സർലന്റിൽ  എത്തുമെന്ന് കേട്ടപ്പോൾ മുതൽ ആകാംഷയും സന്തോഷവും നിറഞ്ഞ മനസ്സായിരുന്നു ഓരോ മലയാളിക്കും. എല്ലാ പ്രതീക്ഷകളും പൂവണിയുന്ന ഉർജ്ജസ്വലതയോടെ ബഹുമാന്യനായ ശ്രീ സിബി ജോർജ് തന്റെ ജോലികൾ ആരംഭിക്കുന്നത് ഓരോ സ്വിസ് മലയാളിയും ആനന്ദത്തോടെ നോക്കിക്കാണുകയാണ്.
.
ഭാരതത്തിന്റെ ഓരോ വിശേഷ ദിവസങ്ങളിലും എംബസി നടത്തുന്ന പ്രത്യേക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും അദ്ദേഹം അവസരങ്ങൾ നൽകുന്നു.സ്വിസ്സിൽ താമസിക്കുന്ന ഇന്ത്യൻ പ്രൊഫഷണൽസിന്റെ പ്രത്യക മീറ്റിംഗുകൾ വിളിക്കുകയും അവരുമായി ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു .ഇന്റർനാഷണൽ യോഗ ഡേ സമുചിതമായി ആഘോഷിക്കുകയും ആയുർവേദ ഇൻ സ്വിറ്റ്സർലൻഡ് എന്ന വിഷയത്തെ പറ്റി ചർച്ചചെയ്യുവാനുള്ള വേദിയൊരുക്കുകയും ചെയ്യുന്നു . അതുപോലെ നമ്മുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു . സ്വിസ്സ് മലയാളികളുടെ അപേക്ഷയിൽ പ്രകാരം ഇപ്പോൾ ഓ സി ഐ കാർഡിലെ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന പൗരത്വം പ്രത്യേക ഫീസ് ഇല്ലാതെ തന്നെ തിരുത്താൻ അദ്ദേഹം അവസരം ഉണ്ടാക്കിയിരിക്കുകയാണ്.
എല്ലാത്തിനും സഹായിയായി സെക്കൻഡ് സെക്രട്ടറിയും മലയാളിയുമായ റോഷ്‌നി തോംസണും കൂടാതെ  എംബസിയിലെ നല്ലവരായ ഉദ്യോഗസ്ഥവൃന്ദവും അദ്ദേഹത്തോടൊപ്പം ഒരുമിച്ചു പ്രവർത്തിക്കുന്നു . നമ്മുടെ പ്രിയ അംബാസഡർ ആദരണീയനായ ശ്രീ  സിബി ജോർജിന്  തന്റെ കർമ്മ മേഖലയിൽ ഇനിയും വിജയിക്കുന്നതിന് സ്വിസ് മലയാളികളുടെ ആശംസകൾ ആദരവോടെ ഇതോടൊപ്പം  നേരുന്നു.