Europe Germany India Ireland Pravasi Religious Social Media Switzerland

നേഴ്‌സിംഗ് മേഖലയിലെ സഹോദരങ്ങൾക്കു നീതി ലഭിക്കുവാൻ സ്വിസ്സ് മലയാളീ സമൂഹം കെ സി ബി സി ക്കു നിവേദനം സമർപ്പിച്ചു

FOR PRESS RELEASE.

കേരളത്തിലെ നേഴ്‌സിംഗ് മേഖലയിലെ സഹോദരങ്ങൾക്കു   നീതി ലഭിക്കുവാൻ  സ്വിസ്സ് മലയാളീ സമൂഹം  ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ ഗ്രുപ്പിന്റെ  നേതൃത്വത്തിൽ  2018 മെയ് 17 ന് സൂറിച്ചിൽ കൂടിയ പൊതുയോഗത്തിൽ വച്ച്  കെ സി ബി സി ക്കു നൽകുവാനായി തയ്യാറാക്കിയ നിവേദനം കേരളാ മെത്രാൻ സമിതിക്കുമുൻപാകെ സമർപ്പിച്ചു .ഇതിനോട് സഹകരിച്ച എല്ലാ മലയാളീ സുഹൃത്തുക്കളോടും ഹലോ ഫ്രഡ്‌സ് നന്ദി രേഖപ്പെടുത്തി 
………………………………………………………………

അഭിവന്ദ്യ കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ  പ്രസിഡന്റ് His Grace Most Rev. Dr. Soosa Pakiam   മുൻപാകെ സമർപ്പിക്കുന്നത്,

സ്വിറ്റ്സർലന്റിലെ മലയാളികളുടെ സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ഹലോ ഫ്രണ്ട്സ്മലയാളികളുടെ സാമൂഹ്യപ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടുകയെന്നതാണ് ഗ്രുപ്പിന്റെ ശൈലിയും ലക്ഷ്യവും. ഫാദർ ഉഴുന്നാലിൽ ഭീകരരുടെ തടവിൽ കഴിഞ്ഞപ്പോൾ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഇടുക്കി പാർലമെന്റ്  മെമ്പർ വഴി മാസ്സ് പെറ്റീഷൻ നൽകിയ കാര്യം പരാമര്ശിക്കുവാൻ ആഗ്രഹിക്കുന്നു.

കേരളത്തിലെ നേഴ്സിംഗ് മേഖലയിലെ സഹോദരങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നീതിനിഷേധം കെ സി ബി സി യുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഞങ്ങൾ ഒരു നിവേദനം സമർപ്പിക്കുകയാണ്. ക്രൈസ്തവ ആശുപത്രി മാനേജ്മെന്റ്കൾ  സർക്കാർ,കോടതി നിർദ്ദേശങ്ങൾക്കനുസരിച്ച് നീതിപൂർവമായ വേതനം കൊടുക്കണം എന്ന്  കെ സി ബി സി ശക്തമായി നിലപാട് സ്വികരിക്കേണ്ടതായുണ്ട്. അതിനായി ഞങ്ങൾ സമർപ്പിക്കുന്ന നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ

ഹലോ ഫ്രണ്ട്‌സ് സോഷ്യൽ മീഡിയ ഗ്രൂപ് സ്വിറ്റ്സർലൻഡ്
നിവേദനത്തിന്റെ പൂർണരൂപം താഴെ
.

കേരളാ കാത്തലിക് ബിഷപ്‌സ് കൗൺസിൽ (K C B C ) മുൻപാകെ സ്വിസ്സ് മലയാളി സമൂഹം ഹാലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ ഗ്രുപ്പിന്റെ നേതൃത്വത്തിൽ സമർപ്പിക്കുന്ന നിവേദനം

അഭിവന്ദ്യ പിതാക്കന്മാരേ

സ്വിറ്റ്സർലന്റിലെ മലയാളികളുടെ സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ഹലോ ഫ്രണ്ട്സ് . മലയാളികളുടെ സാമൂഹ്യപ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടുകയെന്നതാണ് ഈ ഗ്രുപ്പിന്റെ ശൈലിയും ലക്ഷ്യവും.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സു മാരുടെ ശമ്പളക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വികരിക്കുന്നതിനുള്ള അഭ്യത്ഥനയാണ് ഈ നിവേദനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ക്രിസ്ത്യൻ സഭ സ്ഥാപനങ്ങൾ വഴി സമൂഹത്തിന് നൽകിയിട്ടുള്ള അനവധിയായ സേവനങ്ങളെ നന്ദിപൂർവം സ്മരിച്ചുകൊണ്ട് ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കാലങ്ങളായി വളരെ കുറഞ്ഞ ശമ്പളത്തിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്നവരാണ് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാർ. വിദേശ രാജ്യങ്ങളിൽ ജോലി തേടുന്നതിനുള്ള സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സ്‌മാർക്ക് ഉപജീവനത്തിന് ആവശ്യമായ വേതനം ലഭിക്കുവാൻ അർഹതയുണ്ട്. അവരുടെ ത്യാഗം കൊണ്ട് ഒരു സ്ഥാപനം ലാഭത്തിൽ നടത്തണമെന്ന് ഒരു സാമൂഹ്യ വ്യവസ്ഥയും ആവശ്യപ്പെടുന്നില്ല.

മനുഷ്യന്റെ വിലയെപ്പറ്റിയും സാമൂഹ്യനീതിയെപ്പറ്റിയും വിശ്വാസികളെ നിരന്തരം പഠിപ്പിക്കുന്ന ക്രിസ്തുമതം ഇക്കാര്യത്തിൽ ഏവർക്കും മാതൃക നൽകേണ്ടതാണ്. വേലക്കാർക്ക് ശരിയായ കൂലി കൊടുക്കാതിരിക്കുന്നത് ദൈവസന്നിധിയിൽ പ്രതികാരം ആവശ്യപ്പെടുന്ന നാല് തിന്മകളിൽ ഒന്നാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നത് ഇത്തരുണത്തിൽ ഓർമ്മിക്കുകയാണ്.

സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുവാൻ ഏറെ കഷ്ടതകൾ അനുഭവിച്ചാണ് നേഴ്സ്മാർ സമരരംഗത്ത് മാസങ്ങൾ ചെലവഴിച്ചത്. ഈ മേഖലയിൽ നീതിക്കായ് സമരം ചെയ്യുന്ന സംഘടനകൾക്ക് എല്ലാ പിന്തുണയും ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബമായി ജീവിക്കുന്ന ധാരാളം സ്ത്രീകൾ എത്രയേറെ ബുദ്ധി മുട്ടിയെന്ന് നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. ബഹുഭൂരിപക്ഷം നേഴ്‌സുമാരും ക്രൈസ്തവ കുടുംബങ്ങളിൽ നിന്നും വന്നിട്ടുള്ളവരാണെന്ന് പിതാക്കന്മാർക്ക് അറിവുള്ളതാണല്ലോ. എന്നിട്ടും ഇത്രയധികം സമരം അവർക്ക് നടത്തേണ്ടി വന്നത് സഭാനേതൃത്വത്തിന്റെ നിലപാടുകളിലെ അപാകതയാണെന്ന് ഞങ്ങൾക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. പ്രവാസി സമൂഹം സഭക്ക് നൽകിവരുന്ന പിന്തുണ പുനർചിന്തനത്തിനു വിധേയമാക്കേണ്ട സമയമായിട്ടുണ്ട് എന്ന് ഞങ്ങൾ മനസിലാക്കുന്നു.

സർക്കാർ വിജ്ഞാപനത്തിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നീതിദേവത ന്യായത്തിനു വേണ്ടി നിലകൊണ്ടത് സന്തോഷം നൽകുന്നു.

ഇതര മാനേജ്‌മെന്റുകൾക്ക് മാതൃക നൽകിക്കൊണ്ട് സർക്കാർ വിജ്ഞാപനം നടപ്പിലാക്കുവാൻ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്ക്   ആവശ്യമായ നിർദ്ദേശം ബിഷപ്‌സ് കൗൺസിൽ അടിയന്തിരമായി നൽകണമെന്ന് സ്വിസ്സ് മലയാളി സമൂഹം ഒരുമിച്ച് അഭ്യർത്ഥിക്കുകയാണ്.

ഒട്ടേറെ സാമ്പത്തിക ചുഷണത്തിന് ഇരയായ ശേഷമാണ് ഇന്ന് വിവിധ രാജ്യങ്ങളിൽ നേഴ്‌സുമാർ എത്തിപ്പെട്ടത്. ഇവരുടെ അടുക്കലാണ് വിവിധ റീത്തുകൾ വീണ്ടും വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ എത്തുന്നതെന്ന സത്യം വിസ്മരിക്കരുത്. ഈ നിവേദനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണത്തിന് നിരവധി രാജ്യങ്ങളിൽ നിന്നും അനേകായിരങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. സാമൂഹ്യ മനസാക്ഷി ഈ ചുഷണത്തിനെതിരാണെന്ന് എല്ലാ മാനേജ്‌മെന്റുകൾക്കും ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.

ഹാലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ ഗ്രുപ്പ് നേതൃത്വം നൽകി 2018 മെയ് 17 ന് സൂറിച്ചിൽ കൂടിയ പൊതുയോഗത്തിൽ വച്ച് പാസ്സാക്കിയ ഈ നിവേദനം അഭിവന്ദ്യ പിതാക്കന്മാരുടെ അടിയന്തിര നടപടികൾക്കായി സമർപ്പിക്കുന്നു.

വിനയപൂർവം

ഹലോ ഫ്രണ്ട്സിന് വേണ്ടി

Convenors

Tomy Thondamkuhy, Ph.0041 76 343 28 62

Jose Valladiyil, 0041 78 803 03 62

Babu Vethani, 0041 78 789 88 32

James Thekkemuri, 004178 872 91 40

Jojo Vichattu, 0041 76 711 23 45

Vince Parayannilam, 0041 76 343 31 07