World

ദക്ഷിണകൊറിയയുമായുള്ള ചര്‍ച്ചയില്‍നിന്നും ഉത്തരകൊറിയ പിന്‍മാറി

ദക്ഷിണകൊറിയയുമായുള്ള ഉന്നതതല ചര്‍ച്ചയില്‍നിന്നും ഉത്തരകൊറിയ പിന്‍മാറി. അമേരിക്ക-ദക്ഷിണകൊറിയ സൈനിക അഭ്യാസങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം പ്രകോപനപരമാണെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. ഇതോടെ, ജൂണില്‍ നടക്കുന്ന ട്രംപ്-ഉന്‍ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

ത​ങ്ങ​ൾ​ക്കെ​തി​രാ​യ കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് അ​മേ​രി​ക്ക-​ ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത നീ​ക്ക​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ ​തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ ച​ർ​ച്ച​ക​ളി​ൽ നി​ന്ന് പി​ന്മാറുന്നത്. ജൂണ്‍ 12ന് സിംഗപ്പൂരില്‍ വെച്ചാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് കിങ് ജോംഗ് ഉന്നും ചരിത്രപരമായ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം പ്രകോപനപരമെന്നാണ് ഉത്തരകൊറിയ പ്രതികരിച്ചത്.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഏ​കീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റി ​സോ​ൺ ഗ്വോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 29 അം​ഗ പ്ര​തി​നി​ധി​ക​ളും ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ഏ​കീ​ക​ര​ണ വ​കു​പ്പു മ​ന്ത്രി ജോ ​മ്യോം​ഗ് ഗ്യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​വും ത​മ്മി​ലാ​യി​രു​ന്നു ച​ർ​ച്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ണു​പ​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യ പും​ജി​യേ​രി സൈ​റ്റ് 23-25 തീ​യ​തി​ക​ളി​ൽ പൊ​ളി​ച്ചു​ക​ള​യു​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​പ്രി​ൽ 27ന് ​ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ൺ ജേ ​ഇ​ന്നും ത​മ്മി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ര​ണ്ടാം ഘ​ട്ട​ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ച​ർ​ച്ച ന​ട​ക്കാ​തി​രു​ന്നാ​ൽ ഈ ​ പ്രഖ്യാപനങ്ങളുടെയെല്ലാം ഭാ​വി​ തു​ലാ​സി​ലാ​കും.