Entertainment Europe Music Our Talent Pravasi Social Media Switzerland Women

മൈ സ്റ്റോറി എന്ന പുതിയ സിനിമയിലൂടെ സ്വിസ്സിലെ നീതു നടുവത്തേട്ടു പിന്നണി ഗാനരംഗത്തേക്ക്

റോഷ്നി ദിനകറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, പാർവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന മൈ സ്റ്റോറി മൂവിയിലെ ഗാനങ്ങൾ യൂട്യൂബിലൂടെ തമിഴിലെ പ്രശസ്ത സിനിമാനടൻ വിജയ് സേതുപതി റിലീസ് ചെയ്‌തു . പ്രശസ്‌ത ഗാന സംവിധായകൻ ഷാൻ ഒരുക്കിയ ഏഴ് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് .ഇതിൽ ആരാണ് നീ എന്ന സോങ്ങിന്റെ റീമിക്സ് വേർഷൻ സ്വിറ്റസർലണ്ടിലെ നീതു നടുവത്തേട്ടാണ് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നത് .ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ വഴി കിട്ടികൊണ്ടിരിക്കുന്നത് .
 
മൈ സ്റ്റോറിയിലൂടെ …. എന്ന് നിന്റെ മൊയ്തീനിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ബെസ്റ്റ് ജോഡികൾ മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു… പ്രമുഖ വസ്ത്രാലങ്കാര വിധക്ത റോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണിത്. തിരക്കഥ ശങ്കർ രാമകൃഷ്ണൻ ആണ്. ഷാൻ റഹ്‌മാൻ ആണ് സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ ഗാനം യൂട്യൂബിൽ ലൈക്കുകൾ വാരിക്കൂട്ടുകയാണ്. ചിത്രത്തിൽ ജയ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ താരയെ പാർവ്വതി അവതരിപ്പിക്കുന്നു. ഗാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ഒരു ക്യൂട്ട് ലവ് സ്റ്റോറി ആണ് മൈ സ്റ്റോറി, എന്ന് റോഷ്‌നി ദിനകർ അഭിപ്രായപ്പെട്ടു…. ഇതുവരെ ഉള്ള ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ പ്രമേയമാണ് മൈ
സ്റ്റോറിയുടെതെന്ന് രോഷ്നി പറഞ്ഞു.. മൈ സ്റ്റോറി എന്നാൽ എന്റെ കഥ എന്നാണ് അർത്ഥം… അതുകൊണ്ട് തന്നെ ഇത് കാണുന്ന ഓരോരുത്തരുടെയും കഥയാണ്…..മലയാളത്തിലെ ഒരു മികച്ച പ്രണയ ചിത്രമായിരിക്കും മൈ സ്റ്റോറി. മനോജ്‌ കെ ജയൻ, റോഗർ നാരായൺ, മണിയൻപിള്ള രാജു, ശങ്കർ രാമകൃഷ്ണൻ, നന്ദുലാൽ, നടരാജൻ സുബ്രമണ്യൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Neethu with Music Director Shan
പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജിലെ നാലാംവർഷ വിദ്യാർത്ഥിയാണ് നീതു. മാതൃഭൂമിയുടെ കപ്പ ടീവി,മ്യൂസിക് മെജോ യിലൂടെ ഗാനരംഗത്തേക്കു നീതു തുടക്കം കുറിച്ചിരുന്നു , സ്വിറ്റ്സര്‍ലന്റിലെ കിഡ്സ് ആന്റ് സ്ററാര്‍ മ്യൂസിക് ഫെസ്ററിവല്‍ 2009 ല്‍ പങ്കെടുത്തിട്ടുണ്ട്. കേളി അന്താരാഷ്ട്ര കലാമേള, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫെസ്ററിവല്‍, ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം തുടങ്ങിയ മത്സരവേദികളില്‍ നിന്നും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ കലാകാരി. സ്വിറ്റ്സര്‍ലന്റില്‍ താമസിയ്ക്കുന്ന നടുവത്തേട്ട് മോളി, ജോര്‍ജ് ദമ്പതികളുടെ പുത്രിയാണ് നീതു. നെവിന്‍, നിത്യ എന്നവര്‍ നീതുവിന്റെ ഇളയ സഹോദരങ്ങളാണ്.ഗാനാലാപനത്തിനു  പുറമേ ഗാനരചനയും ,നൃത്തവും , വായനയും നീതുവിന്റെ ഹോബിയാണ്…
 
നീതു ആലപിച്ച ആരാണ് നീ എന്ന സോങ്ങിന്റെ റീമിക്സ് വേർഷനും മറ്റുഗാനങ്ങളും താഴെ യൂട്യൂബ് പ്ലെയറിലൂടെ ശ്രവിക്കാവുന്നതാണ് …

മൈ സ്റ്റോറി മൂവിയിലെ “മിഴി മിഴി ഇടയണ നേരം…” എന്ന സോങ്ങ് എത്തി , വീഡിയോ കാണാം