Cultural Our Talent

Nayana Chakkalakkal

കാവ്യദേവതയുടെ അനുഗ്രഹം നിര്‍ലോപം ചൊരിഞ്ഞു കിട്ടിയ വ്യത്യസ്ത കലാരംഗങ്ങളിലെ ബഹുമുഖപ്രതിഭ .. ഭക്തിസാന്ദ്രമായ ഒരു മരിയൻ ഗീതവുമായി വീണ്ടും നമ്മളിലേക്ക്


വ്യത്യസ്ഥ  കലാരൂപങ്ങളിൽ ഒരുപോലെ  കഴിവ് പുലർത്താനാകുന്നത്  ഏതൊരു കലാകാരന്റെയും ,കലാകാരിയുടേയും സ്വപ്നമാണ്. ആ നേട്ടം കൈവരിച്ച  അപൂർവ പ്രതിഭയാണ്  സ്വിസ്സിൽ നിന്നുള്ള ഈ കലാകാരി.ഗായികയായും, നർത്തകിയായും, ചിത്രകാരിയായും, അഭിനേത്രിയായും സ്വിസ്സിലെ കലാസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് നയന ചക്കാലക്കൽ .
സ്വിസിലെ സാംസ്കാരികസംഘടനകളായ കേളി, വേൾഡ്  മലയാളീ കൗൺസിൽ , ഭാരതീയ കലാലയം ഇനീ പ്രമുഖ സംഘടനകൾ  നടത്തിവരാറുള്ള  കലാമേളകളിലെ  സ്ഥിരം സാന്നിധ്യം . ഗാനാലാപനത്തിലും ,ചിത്രരചനയിലും , നൃത്തത്തിലും , ഫാൻസിഡ്രസിലും സ്ഥിരം വിജയിയായിട്ടുണ്ട് എപ്പോഴും ചിരിക്കുന്ന മുഖവുമായി വേദികളിലും കൂട്ടുകാർക്കിടയിലും എത്തുന്ന ഈ കലാ  പ്രതിഭ .വിദേശരാജ്യത്തു ജനിച്ചു വിദ്യാഭ്യാസം നടത്തുന്ന കുട്ടിയാണെങ്കിൽകൂടി നയനയുടെ മലയാളത്തിനോടുള്ള സ്നേഹം അതിരുകളില്ലാത്തതാണ് .മലയാളഗാനാലാപനത്തിലെ മലയാളശുദ്ധി അതിനുദാഹരണമാണ് . അതുപോലെതന്നെ എല്ലാ ഭാഷകളിലും വളരെ ശുദ്ധിയോടെ ഗാനമാലപിക്കാറുണ്ട് നയന .കേളി കലാമേളയിലൂടെ രണ്ടുവട്ടം  ഫാദർ ആബേൽ അവാർഡ് , വേൾഡ് മലയാളീ കൗൺസിൽ കലോത്സവവേദിയിൽനിന്നും  അവാർഡ്  എന്നിവയെല്ലാം നയനയുടെ വിജയവീഥിയിലെ  തൂവലുകളാകുന്നു.നയനയുടെ ഗാനാലാപനമികവ്  ശ്രദ്ധയിൽപെട്ട പ്രസിദ്ധ സംഗീത സംവിധായകൻ  ശ്രീ. ജോജി ജോൺസ്  തൻ്റെ  ഏറ്റവും പുതിയ ആൽബമായ  `സകലത്തിന്റെയും നാഥൻ  `എന്ന ക്രിസ്തീയ ഗാനോപഹാരത്തിൽ   ഗാനമാലപിക്കാൻ   അവസരം  നൽകിയിരിക്കുന്നു .ഭക്തിസാന്ദ്രമായ ഒരു മരിയൻ ഗീതം  ആലപിക്കാൻ കഴിഞ്ഞത്  ദൈവാനുഗ്രഹമായി ആണ്  നയന സ്മരിക്കുന്നത് .ഈ ഗാനത്തിന്റെ വീഡിയോ ആദ്യമായി ഇവിടെ പ്രകാശനം ചെയ്യുന്നു.സ്വിറ്റസർലണ്ടിലെ ബാസെലിനടുത്തു  മുട്ടൻസിൽ  താമസിക്കുന്ന അനിൽ ചക്കാലക്കൽ , ലിജി ചക്കാലക്കൽ ദമ്പതികളുടെ ഏക മകളാണ്  നയന. നയനയുടെ പിതാവ് അനിൽ സ്വിസ്സിലെ അറിയപ്പെടുന്ന ഗായകനാണ്.അച്ചന്റെ ഗാനവേദികളിൽ യുഗ്മഗാനത്തിനായി അച്ഛനോടൊപ്പം നയനയാണിപ്പോൾ വേദികൾ പങ്കിടുന്നത് . മാതാവ് ലിജി നയനയുടെ കലാജീവിതത്തിൽ എല്ലാ വിധ പിന്തുണയും നൽകുന്നു.

സംഗീതം നയനയ്ക്കു പാരമ്പര്യമായി കിട്ടിയ  വരദാനമാണ്. നയനയുടെ കുടുംബത്തിലെ ഒട്ടു മിക്കവരും  തന്നെ കലാകാരന്മാരാണ്. വല്യച്ഛൻ  സുനിൽ  നാട്ടിൽ അറിയപ്പെടുന്ന ഗായകനും , ഡ്രമ്മറും  ആണ്. കസിൻ  ജിത്തു യൂണിവേഴ്സിറ്റി ജേതാവും , കൊച്ചിയിലെ പ്രസിദ്ധ ബാൻഡിലെ ഡ്രമ്മറും  ആണ്. സ്വിസ്സിലെ പ്രസിദ്ധ ഗായിക ജെസ്‌ന പെല്ലിശ്ശേരി നയനയുടെ മറ്റൊരു കസിനാണ് .

സ്വിസ്സിലെ  വേദികളിൽ  നിറസാന്നിധ്യമായ  നയന  indian  melody  orchestra    യിലെ  female  ആർട്ടിസ്റ്റുകൂടി  ആയി  വേദികളിൽ നിറയുന്നു… .പ്രിയ സുഹൃത്തുക്കളും , ബന്ധുക്കളും നൽകി വരുന്ന വിലയേറിയ പ്രോത്സാഹനം  തുടർന്നും നൽകണം എന്നതാണ്  നയനയ്ക്കു എല്ലാവരോടും ഉള്ള  അഭ്യർത്ഥന…………

നയന ചക്കാലക്കൽ – വ്യത്യസ്ത കലാരംഗങ്ങളിലെ ബഹുമുഖപ്രതിഭ