Entertainment

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ കാണാം


സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രമാണ് ലൂസിഫര്‍.

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആനിമേഷന്‍ ഡിജിറ്റല്‍ ബ്രിക്കും സംഗീതം ദീപക് ദേവുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്. പേരു പോലെ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച ഫോന്റിന്റെ രൂപകല്‍പ്പന ആനന്ദ് രാജേന്ദ്രന്റേതാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.