India

മേല്‍വിലാസമില്ലാത്ത പരാതിക്ക് മറുപടിയില്ല; മാദ്ധ്യമങ്ങളോട് ദേഷ്യപ്പെട്ട് മന്ത്രി ബാലന്‍

പാലക്കാട്: എം.എല്‍.എ പി.കെ. ശശിക്കെതിരെ പീഡനാരോപണം നടത്തിയ യുവതി പരാതിയുമായി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപ്പിച്ചതിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി മന്ത്രി എ.കെ. ബാലന്‍. പരാതിയെ പറ്റി അറിയില്ല എന്ന് ആദ്യം പറഞ്ഞ മന്ത്രി പിന്നീട് പരാതി കാണിച്ചാല്‍ പ്രതികരിക്കാമെന്നായി. എന്നാല്‍ പരാതി കാണിച്ചപ്പോള്‍ പരാതിക്കാരിയുടെ പേരെവിടെ എന്ന് ചോദിച്ച മന്ത്രി മേല്‍വിലാസമില്ലാത്ത കത്തിനോട് പ്രതികരണമില്ലായെന്ന് ക്ഷുഭിതനായി പറഞ്ഞു.

എന്തെങ്കിലും കൊണ്ടു വന്നാല്‍ പ്രതികരിക്കാനാകില്ല. പരാതിക്കാരി കൊടുത്ത കത്ത് കാണിച്ചു തരാമെന്നാണ് പറഞ്ഞതെന്നും ബാലന്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവത്തിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകില്ല എന്നും മന്ത്രി കൂട്ടി ചേര്‍ത്തു.