Health kerala

മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണനിലവാരമില്ലാത്ത 1200 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണനിലവാരമില്ലാത്ത 1200 ലിറ്റര്‍ പാല്‍ പിടികൂടി. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. ദിണ്ഡിഗലില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പാലാണ് പിടികൂടിയത്.

പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ കുറവ് പരിശോധിക്കും. പല പദ്ധതികളിലും കൂടി നല്ല പശുക്കളെ സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്ന പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. നാല്‍ക്കാലികളുടെ കുളമ്ബു രോഗം സംബന്ധിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.