India

ഭാര്യ ഭര്‍ത്താവിനെ അരകല്ലിന് തലക്കടിച്ചുകൊന്നു

തമിഴ്‍നാട്ടിലെ തിരുന്നല്‍വേലിക്ക് സമീപം സിവന്തിപട്ടിയില്‍ ഭാര്യ ഭര്‍ത്താവിനെ അരകല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. നിര്‍മാണ തൊഴിലാളിയായ അറുമുരുഗനാ(47)ണ് കൊല്ലപ്പെട്ടത്. ഭാര്യ മുത്തുലക്ഷ്മി(37)യാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അറുമുരുഗന്‍ കടുത്ത മദ്യപാനിയായിരുന്നുവെന്നും ലഹരിയില്‍ ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ അറുമുരുഗന്‍ ഭാര്യയുമായി വഴക്കിട്ടു. ചോറിനൊപ്പം പച്ചക്കറി മാത്രം നല്‍കിയതായിരുന്നു വഴക്കിന് കാരണം. ഇറച്ചിക്കറി പാചകം ചെയ്യാത്തതിനെ ചൊല്ലി അറുമുരുഗന്‍ ഭാര്യയെ മര്‍ദിച്ചെന്നും ഒടുവില്‍ സഹികെട്ട് മുത്തുലക്ഷ്മി അരകല്ല് എടുത്ത് ഭര്‍ത്താവിന്‍റെ തലക്കടിക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ പ്രഹരത്തില്‍ അറുമുരുഗന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുത്തുലക്ഷ്മിക്കായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.