Entertainment Indian Cinema

മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രിയാകുന്നു; യാത്രയുടെ ചി​ത്രീകരണം ഇൗ മാസം തുടങ്ങും

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തി​​​​െന്‍റ ചിത്രീകരണം ഈ മാസം 18ന് തുടങ്ങും. മമ്മൂട്ടി 20ന് ഷൂട്ടിങില്‍ പങ്കാളിയാകും. നീണ്ട 20 വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ മലയാളത്തി​​​​െന്‍റ മെഗാ സ്റ്റാര്‍ തെലുങ്കിലേക്ക്​ തിരിച്ച്‌​ ​േപാവുന്നത്​.

1999 മുതല്‍ 2004 വരെയുള്ള വൈ.എസ്​.ആറി​​​​െന്‍റ രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ്​.ആറി​​​​െന്‍റ പദയാത്ര മുന്‍നിര്‍ത്തിയാണ്​ സിനിമ മുന്നോട്ട്​ പോകുന്നത്​. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യാമെന്ന ഉദ്ദേശമുള്ളതിനാലാണ്​ ചിത്രത്തി​​​​െന്‍റ ഷൂട്ടിങ്​ നേരത്തെ ആരംഭിക്കുന്നത്​.