Health

മാജിക് മഷ്റൂം; ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍പോലും വലിയ ലഹരി കൊടുക്കുന്ന മാജിക് മഷ്റൂമിനായി യുവാക്കള്‍

കൊച്ചി: മാജിക് മഷ്റൂം തേടി അലയുകയാണ് യുവാക്കള്‍. ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍പോലും വലിയ ലഹരി കൊടുക്കുന്നവയാണ് മാജിക് മഷ്റൂം എന്നു പറയുന്നു. തണുപ്പുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍ തനിയെ മുളയ്ക്കുന്ന ഒരുതരം വിഷക്കൂണുകളാണ് മാജിക് മഷ്‌റൂം എന്നറിയപ്പെടുന്നത്.

ഇവയ്ക്ക് കേരളത്തില്‍ ആവശ്യക്കാരേറെയാണ്. ഇവ ലഹരിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വില്‍പ്പനയോ വ്യാപനമോ തടയാന്‍ പ്രത്യേക നിയമങ്ങളൊന്നും ഇല്ല. പതിവായി ഇത് ഉപയോഗിക്കുന്നവര്‍ക്ക് കണ്ടാല്‍ എളുപ്പത്തില്‍ മനസ്സിലാകും. ഇത്തരക്കാര്‍ കൂണുകള്‍ പറിച്ചു വില്‍ക്കുകയാണ് ചെയ്തുവരുന്നത്.

കൂണില്‍ അടങ്ങിയിരിക്കുന്ന സൈലോസൈബിന്‍ എന്ന രാസവസ്തുവാണ് ലഹരി നല്‍കുന്നത്. ഇവ തേനില്‍ മുക്കിയും ഓംലെറ്റിന്റെ മുകളിലിട്ടും കഴിക്കുന്നവരുണ്ട്. ഏറിയാല്‍ 24 മണിക്കൂര്‍ മാത്രമേ ലഹരിയും രാസവസ്തുവിന്റെ സാന്നിധ്യവും ശരീരത്തില്‍ അവശേഷിക്കുകയുള്ളൂ. മാജിക് മഷ്റൂം ഉപയോഗം സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും ഇതിന് അടിമകളാണ്.

രണ്ടുമുതല്‍ ആറു ഗ്രാം വരെ മാജിക് മഷ്റൂം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. അമിത ഉപയോഗം തലച്ചോര്‍, കിഡ്നി തുടങ്ങിയവയെ ബാധിക്കുകയും മറ്റ് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍, മതിഭ്രമം എന്നിവയ്ക്കും വഴിവയ്ക്കും. ഏജന്റുമാര്‍ വഴിയാണ് മാജിക് മഷ്റൂം കേരളത്തിലെത്തുന്നത്. നിരവധി തരത്തിലുള്ള കൂണുകള്‍ നില
വിലുള്ളതിനാല്‍ പരിശോധനകള്‍ കഴിയാതെ ഉറപ്പിക്കാനാവില്ല.

ചിലപ്പോള്‍ അപ്പോഴേക്കും കൂണിലെ രാസവസ്തുവിന്റെ സാന്നിധ്യവും നഷ്ടമായിരിക്കും. ഇതുപോെല തന്നെയാണ് ഉപയോഗിക്കുന്നവരുടെ കാര്യത്തിലും. ഉപയോഗിച്ച്‌ 24 മണിക്കൂറായാല്‍ ശരീരത്തില്‍നിന്ന് ലഹരിയില്ലാതാവും. നാച്വറല്‍ എല്‍.എസ്.ഡി. എന്നാണ് മാജിക് മഷ്റൂം അറിയപ്പെടുന്നത്. പ്രത്യേക വിധത്തില്‍ സൂക്ഷിച്ച്‌ മാരക ലഹരിയാക്കി മാറ്റാനും പലര്‍ക്കും അറിയാം.

ഉപയോഗിക്കുന്നവരെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഉപയോക്താക്കള്‍ക്കിടയില്‍ ‘പോതക്കാളി’ എന്നും ഇത് അറിയപ്പെടുന്നു