India

മധുവിന്‍റെ കൊലപാതകം: വിധി വ്യാഴാഴ്ച

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച്‌ തല്ലിക്കൊന്ന കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.

ഫെബ്രവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച്‌ മരിക്കുകയായിരുന്നു. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയത്.

കേസിലെ 11 പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.