Social Media

സനൂഷയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബാലതാരമായി എത്തി മലയാളികളുടെ മമസ്സില്‍ ഇടംപിടിച്ച താരമാണ് സനുഷ. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രവും അതിന്റെ അടിക്കുറുപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘മാട്രിമൊണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു! ഇതൊരു തമാശ മാത്രം! ?? കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട.’ എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ടുള്ള സനുഷയുടെ പോസ്റ്റ് . പോസ്റ്റിനു പിന്നാലെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാഴ്ച എന്ന സിനിമയിലെ ബാലതാരമായി തകര്‍ത്തഭിനയിച്ച സനുഷ നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകന്‍, ഒരുമുറൈ വന്ത് പാര്‍ത്തായ തുടങ്ങിയ ചിത്രങ്ങളിലൂടെ നായിക വേഷത്തില്‍ തിരിച്ചെത്തിയ സനൂഷയുടെ അവസാന ചിത്രം കഴിഞ്ഞ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ കൊടിവീരനാണ്.

കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ നിന്ന് ബി.കോം പൂര്‍ത്തിയാക്കിയ സനുഷ എറണാകുളം സെയ്ന്റ്റ് തെരേസാസ് കോളേജില്‍ നിന്നാണ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയത്.