Association Europe kerala Pravasi Switzerland

ദുരിതമേഖലയിൽ കൈത്താങ്ങായി ലൈറ്റ് ഇൻ ലൈഫ് -60 ലക്ഷത്തിന്റെ പദ്ധതി

സൂറിക്: കേരളത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്ന മേഖലകളിൽ സ്വിറ്റസർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് 15 ലക്ഷം രൂപയുടെ അടിയന്തര സഹായം എത്തിച്ചതായി ഭാരവാഹികൾ അറിയിച്ചു. ചങ്ങനാശേരി, ആറന്മുള, നീലീശ്വരം, തിരുവല്ല, നെടുമ്പാശ്ശേരി, ചൊവ്വര, പറവൂർ, പത്തനംതിട്ട, കോഴഞ്ചേരി, ഇടുക്കി എന്നീ കേന്ദ്രങ്ങളിലാണ് നേരിട്ട് സഹായം എത്തിച്ചത്.വസ്‌ത്രങ്ങൾ, ബ്ളാങ്കറ്റുകൾ, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ എന്നിവ വിതരണം ചെയ്തു. വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങളിലും സഹായം ഉണ്ടായി. യു.എൻ. ദുരന്തനിവാരണ വകുപ്പ് മേധാവി മുരളി തുമ്മാരുകുടിയുടെ മാർഗനിർദേശങ്ങളനുസരിച്ചു, അതാതിടങ്ങളിലെ സന്നദ്ധസംഘടനകളും, സാമൂഹ്യ പ്രവർത്തകരുമായും സഹകരിച്ചായിരുന്നു ലൈറ്റ് ഇൻ ലൈഫിന്റെ പ്രവർത്തനം.

ദുരിതബാധിതരുടെ പുനരധിവാസത്തിനായി 45 ലക്ഷം രൂപയാണ് അടുത്ത ഘട്ടത്തിൽ ലൈറ്റ് ഇൻ ലൈഫ് നൽകുക. സന്നദ്ധ സംഘടനകളോടും ഉദാരമതികളോടും സഹകരിച്ചു ഏഴുലക്ഷം രൂപ വീതം ചിലവുവരുന്ന 15 ഭവനങ്ങൾ നിർമ്മിക്കും. ഇതിൽ ഓരോ വീടിനും മൂന്നു ലക്ഷം വീതം ലൈറ്റ് ഇൻ ലൈഫ് നൽകും. കേരളം പ്രളയക്കെടുതിയിലായ ഉടനെത്തന്നെ, അടിയന്തര സഹായത്തിനുള്ള 15 ലക്ഷം, ലൈറ്റ് ഇൻ ലൈഫ് അംഗങ്ങളിൽ നിന്ന് മാത്രമായി ശേഖരിച്ചു, അർഹിക്കുന്നവർക്ക് ഉടനടി എത്തിക്കുകയായിരുന്നു.

കേരള ഫ്ലഡ് 2018 എന്നപേരിൽ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതേവരെ 52000 സ്വിസ് ഫ്രാങ്കാണ് (ഉദ്ദേശം 37 ലക്ഷം രൂപ) തദ്ദേശീയരും, പ്രവാസികളും സംഭാവന നൽകിയത്. സഹായം നൽകിയ എല്ലാവർക്കും ലൈറ്റ് ഇൻ ലൈഫ് നന്ദി അറിയിച്ചു. ആകെ 60 ലക്ഷം രൂപയാണ് (ഉദ്ദേശം 85000 ഫ്രാങ്ക്) ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമാഹരിക്കുവാൻ ലക്‌ഷ്യം വെക്കുന്നത്. ഇതിലേക്കായി സുമനസ്സുകളുടെ ഉദാരമായ സംഭാവനകൾ തുടർന്നും ലൈറ്റ് ഇൻ ലൈഫ് അഭ്യർത്ഥിക്കുന്നു.

“LIGHT IN LIFE SWITZERLAND”: Rebuilding homes & lives

Update: 30 Aug 2018

The worst floods in a century ravaged the southwestern Indian state of Kerala and left more than 400 people dead and over a million homeless. Heavy rainfalls, huge landslides and overflowing rivers destroyed several houses, schools, bridges, agricultural lands and the complete infrastructure in some areas. The total damages are estimated to be around several billion francs. After water levels receded many people returned to their homes even though basic amenities like clean water and power will take time and money for restoration

On August 16, 2018, “LIGHT IN LIFE” had launched a fundraiser. The response to this call was overwhelming. Till date, we have collected CHF 52,000.- for the flood victims. We would like to express our sincere gratitude to all our donors and members for their ginormous helping hand.

“LIGHT IN LIFE” has donated a Sum of INR 1.5 million (CHF 21’425.-) directly to the responsible organizations in Changanassery, Aranmula, Neeleeswaram, Nedumbassery, Chowara, Paravur, Pathanamthitta, Kozhencherry, Idukki towards IMMEDIATE relief needs such as clothing, blankets, medicines and food. Restoring livelihoods and reconstructing homes, still need more elaborate resources to be pulled in.

For the second phase, we plan to rebuild 15 houses in the most affected areas by the end of next year. We are constantly collaborating with local partners, aid agencies and patrons for this cause. The costs per house are estimated at INR 7 Lakhs (CHF 10’000.-). The share of “LIGHT IN LIFE” per house is INR 3 lakhs (converted CHF 4’285.-) and the total cost share for 15 such houses is INR 4.5 million (converted CHF 64’285.-).

To sum up, we plan to support the flood victims with an amount of INR 6 million (over CHF 85,000), both phases taken together. The shattered people in Kerala rely fully on your sympathetic hearts and generous hands to lead them back to life and light.

Flood of the century in Kerala, South India: “Light in Life” helps

Date: 16 Aug 2018

A tragic natural calamity, remarked as “the flood of the century”, devastated with all its fury the state of Kerala in South India by the middle of August 2018 with a death toll of more than 300 people and evacuating more than half a million people on an emergency level from various places across Kerala. Hundreds of villages are affected damaging tens of thousands of public roads, bridges and houses. Due to the horrible flood and unusual monsoon rain, the international airport at Kochi is being closed for more than ten days. Military personnel of Army, Navy and Air Force actively participated in the rescue operation. The chaotic scenario is beyond our imagination.It is now being assessed that more than one billion Swiss Franc is needed to bring Kerala to the previous conditions. The immediate need is the financial support to rehabilitate the poor people who lost everything in this huge flood giving them a new life.

“Light in Life” is dedicated to give financial support to people in distress by giving immediate emergency help, rebuilding their damaged or lost shelters and supporting them to rehabilitate.

We have already released an initial Fund of CHF 22’000.00 to support the victims of the flood in Kerala.

We solicit generous help from you and your valuable donations may please be sent to the account shown below:

Light in Life

Konto Nr. IBAN CH21 8102 3000 0050 4907 8 (CHF Account)
Konto Nr. IBAN CH77 8102 3000 0050 4904 0 (USD Account)

SWIFT Code: RAIFCH22
Raiffeisenbank Appenzell,
CH- 9050 Appenzell
Ref: Flood in Kerala 2018

NB. Any amount donated to Light in Life is deductible from tax in Switzerland.