Association Austria Europe Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് ചാരിറ്റി ഇവന്റ് “SYMPHONY OF EMPATHY” ഡിസംബർ ഒന്നിന് സൂറിച്ചിൽ

ഗ്രാമി അവാർഡ് ജേതാവായ ശ്രീ മനോജ് ജോർജും സംഘവും,  വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമ്മിക്കി കമ്മൽ,  Oru Adaar Love ലെ മാണിക്യ മലരായ പൂവി Thattathin Marayathil ലെ അനുരാഗത്തിൻ  വേളയിൽ തുടങ്ങിയ ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ സംഗീത സംവിധായകനും,  ഗായകനുമായ  ശ്രീ ഷാൻ റഹ്‌മാനും ,ഫ്ളാവെർസ് ടി വി യിലൂടെ പ്രേഷകലക്ഷങ്ങൾക്കു സുപരിചിതനായ ഫാദർ വിൻസെന്റ് മേച്ചേരിയും ,പിന്നണി ഗായിക ആൻ ആമിയും ലൈവ് ഓർക്കസ്ട്രയോടുകൂടി അവതരിപ്പിക്കുന്ന SYMPHONY OF EMPATHY”  എന്ന  പരിപാടിയിലേക്ക് ഈയവസരത്തിൽ നിങ്ങളേവരെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. പരിപാടിക്കായുള്ള ടിക്കറ്റ് എടുത്തും സ്പോൺസർഷിപ്പ് നൽകിയും നിങ്ങളുടെ സാന്നിധ്യം എത്രയും പെട്ടെന്ന് ഉറപ്പുവരുത്തുവാൻ താത്പര്യപ്പെടുന്നു. നിങ്ങൾ എടുക്കുന്ന ഓരോ ടിക്കറ്റിന്റെ തുകയും സ്കൂൾ പ്രൊജക്റ്റിലേക്ക് മാത്രമായാണ് ചിലവഴിക്കുന്നത്,  അഥവാ നിങ്ങൾ ഒഴിവാക്കുന്ന ഓരോ ടിക്കറ്റും ഒരുപറ്റം കുട്ടികളുടെ ഭാവിയെയാണ് ഇല്ലാതാക്കുന്നത്. സൂറിച്ചിൽ കേരളം റെസ്റ്റോറന്റ് ഒരുക്കുന്ന രുചികരമായ ഭക്ഷണവും പ്രോഗ്രാമിനോടനുബന്ധിച്ചു ഒരുക്കുന്നുണ്ട് .

ലൈറ്റ് ഇൻ ലൈഫിന്റെ പ്രവർത്തനങ്ങൾ 

കേരളത്തിന് അകത്തും പുറത്തും ഒരുപോലെ സഹായങ്ങൾ ചെയ്തുവരുന്ന LIGHT in LIFE, 2013 സ്ഥാപിതമായി. വികലാംഗർക്കായി 10 സ്കൂട്ടറുകൾ വിതരണം ചെയ്തുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടുക്കി മലയോരമേഖലയിൽ 75 വീടുകൾ ഇതിനോടകം പൂർത്തീകരിച്ചു നൽകി. KSEB യുമായി സഹകരിച്ചു ഇടുക്കിഇടമലക്കുടി മലയോരമേഖലയിൽ 250 വീടുകളിൽ വൈദ്യുതി എത്തിച്ചു നൽകിയതിലൂടെ വർഷങ്ങളായുള്ള അവരുടെ  ഇരുളടഞ്ഞ  ജീവിതത്തിലേക്ക് പ്രകാശത്തിന്റെ ഒരു തിരിനാളമാകാൻ LIGHT in LIFE നു സാധിച്ചു. കൂടാതെ 15 കുട്ടികൾക്ക് ഉന്നതവിദ്യാഭ്യസത്തിനുള്ള സഹായവും ആദിവാസി മേഖലയിൽ 100 കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭാസത്തിനുള്ള സഹായവും വർഷംതോറും ചെയ്തു വരുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയിലെ Somonpara യിൽ 550 കുട്ടികൾക്കായുള്ള സ്കൂൾ നിർമ്മാണത്തിനായി 95 ലക്ഷം രൂപ  നൽകി  പങ്കാളിയാകാൻ സാധിച്ചതു തന്നെയാണ് നാളിതുവരെയുള്ള   പ്രവർത്തനപാതയിലെ പ്രധാനനാഴികക്കല്ല്. ആരോഗ്യമേഖലയിലുംLIGHT in LIFE“ ചെറുതല്ലാത്ത സഹായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. Somonpara യിൽ  പുതുതായി  നിർമ്മിച്ച സ്കൂളിനോടു ചേർന്ന് ആരോഗ്യ പരിരക്ഷക്കായി ഒരു  പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങാനായി 10 ലക്ഷം രൂപ ധനസഹായം നൽകി LIGHT in LIFE 2018 ലെ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു.

കഴിഞ്ഞ നാലു വർഷത്തുള്ളിൽ  ഏതാണ്ട് രണ്ടര കോടിയോളം രൂപ,  വിവിധ പ്രോജക്ടുകൾക്കായി സമാഹരിച്ചു നൽകി, ജീവകാരുണ്യരംഗത്ത്‌ സ്തുത്യർഹമായ സേവനമാണ് ലൈറ്റ് ഇൻ ലൈഫ് നിർവഹിക്കുന്നത്.

Assam ലെ പിന്നോക്ക സമുദായത്തിലുള്ള കുട്ടികൾക്കായി ഒരു സ്കൂൾ നിർമ്മിക്കുന്ന സംരംഭവുമായാണ് ഇത്തവണ ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തുന്നത്. കുട്ടികൾ നാളെയുടെ വാഗ്ദാനമാണെന്നും വിദ്യാഭ്യാസം എന്നാൽ മെച്ചപ്പെട്ട ജീവിതം തന്നെയാണെന്നും നമുക്കറിയാം. അങ്ങനെയെങ്കിൽതാളിയോലകളിൽ നിന്നും ഗൂഗിൾ വരെ എത്തി നിൽക്കുന്ന നമുക്കിടയിൽ,  അടിസ്ഥാന വിദ്യാഭ്യാസത്തിനു പോലും സാഹചര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന ഒരുപറ്റം കുട്ടികൾ ഉണ്ടെന്ന സത്യം വളരെ വേദനാജനകമാണ്. ബോധവൽക്കരണത്തിലൂടെ വിദ്യാഭാസത്തിന്റെ ആവശ്യകതയെപറ്റി അറിവുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളാൽ അവർക്കതു നിഷേധിക്കപ്പെടുന്നു. ചെറിയ പ്രായത്തിൽ തന്നെ ചില കുട്ടികൾ തൊഴിലിടങ്ങളിലേക്കു ഇറങ്ങുമ്പോൾ മറ്റു ചിലർ കുറ്റകൃത്യങ്ങളിലേക്കു തിരിയുന്നു. LIGHT in LIFE ന്റെ President  ശ്രീ ഷാജി എടത്തലയും ലൈറ് ഇൻ ലൈഫിന്റെ ഉപദേശകനും, അഭ്യുദയകാംക്ഷിയും ജീവകാരുണ്യപ്രവർത്തകനുമായ Mr. Braddock Steven നും നേരിട്ട് സന്ദർശിച്ചു Assam ലെ അവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയതിനു ശേഷം എല്ലാവരുംകൂടി ചേർന്നെടുത്തൊരു തീരുമാനമാണ്   സ്കൂൾ പ്രൊജക്റ്റ്.  രണ്ടുഘട്ടങ്ങളായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ സ്കൂൾകെട്ടിടത്തിന് ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരുകോടിരൂപ നൽകി സഹായിക്കാനാണ്  LIGHT in LIFE പരിശ്രമിക്കുന്നത്.   

LIGHT in LIFE എന്നും നിരാശ്രയർക്കൊപ്പമാണ്. അഞ്ചാം വർഷത്തിൽ എത്തിനിൽക്കുമ്പോഴും ഒന്നുറപ്പിച്ചു പറയാംനിങ്ങൾ തന്നെയാണ് ഞങ്ങളുടെ ശക്തി.