Business Europe Pravasi Switzerland

കെ.റ്റി. എസ് ടൂർ കമ്പനി സി ഇ ഓ യും,ക്രൂസ് സ്പെഷ്യലിസ്റ്റുമായ വർഗീസ് എടാട്ടുകാരന് എം.എസ് .സി അവാർഡ്

Reported By-Jacob Maliackal

സൂറിച്ച്. കെ.റ്റി. എസ്  ടൂർ കമ്പനി സി ഇ ഓ യും ക്രൂസ്  സ്പെഷ്യലിസ്റ്റുമായ  വർഗീസ് എടാട്ടുകാരന്   ക്രൂസ് ഭീമനായ എം.എസ് .സി ക്രൂസ് ഷിപ്പിംഗ് കമ്പനി നൽകുന്ന അവാർഡ് ലഭിച്ചു. എം.എസ് .സി  എം. ഡി  ഡോ.പൈതഗോറസ് നാഗോസ്  ബ്ലാക്ക് വോയേജർ  (Black Voyager) ടൈറ്റിൽ നൽകിവർഗീസ് എടാട്ടുകാരനെ   ആദരിക്കുകയുണ്ടായി. ഈ പദവി ലഭിക്കുന്ന ആദ്യത്തെ സ്വിറ്റ്‌സർലണ്ടിലെ ട്രാവൽ ഏജൻറ്  ആണ് വർഗീസ് എടാട്ടുകാരൻ.

കഴിഞ്ഞ 15 വർഷങ്ങളായി  സ്വിറ്റ്‌സർലണ്ടിൽ  ട്രാവൽ ഏജൻസി സ്പെഷ്യലിസ്റ്റ് ആയി സേവനം ചെയ്യുന്ന വ്യക്തി കൂടിയാണ് വർഗീസ് എടാട്ടുകാരൻ. കുയോണി  (Kuoni)  എന്ന അന്താരാഷ്ട്ര ട്രാവൽ കമ്പനിയിൽ മാനേജർ ആയി നീണ്ടനാളത്തെ ഔദ്യോഗികപരിചയം ഉള്ള വർഗീസിൻറെ  സേവനം മലയാളസമൂഹത്തിന് വിലപ്പെട്ടതാണ്.

സാമൂഹ്യ പ്രതിബദ്ധതയോടെ  സ്വിറ്റ്‌സർലാൻഡിലെ എല്ലാ മലയാളി സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്‌മകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വർഗീസ് എടാട്ടുകാരൻ മലയാളി സമൂഹത്തിന്റെ തന്നെ സുഹൃത്താണ്.

ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റ് ആയി സേവനം ചെയ്യുന്ന വർഗീസിന്  ഈ മേഖലയിൽ  27  വർഷത്തെ പരിചയസമ്പത്തുണ്ട്.ദുബായിയിലെ ജുമായിറ ബീച്ച് ഹോട്ടൽ, മാരിയറ്റ് ഹോട്ടൽ ,ഷെറാട്ടൻ കൂടാതെ എമിറേറ്റ്സ്  ടൂർസ് പി ആർ ഓ ആയും സേവനം ചെയ്തിട്ടുണ്ട് . കെ.റ്റി.എസ്  ടൂർസ്  സി.ഇ.ഓ ആയി ഇപ്പോൾ  സേവനം ചെയ്യുന്നത് കൂടാതെ സ്വിറ്റ്‌സർലണ്ടിലെ ഹോട്ടൽ മാനേജ്‌മെന്റ് കോളേജുകളുടെ  കൺസൽട്ടൻറ് , ട്രെയിനർ ആയും സേവനം ചെയ്യുന്നു.

എക്കൊണോമിക്സ്  ബിരുദവും ഹോട്ടൽ മാനേജ്‌മെന്റിൽ  സ്വിറ്റ്‌സർലണ്ടിൽ നിന്നും മാസ്‌റ്റേഴ്സും  കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം ലോക ട്രേഡ് മാർക്കറ്റ് ലണ്ടൻ, ഐ ബി ടി എം  ബാഴ്‌സലോണ , ഐ ടി ബി ബെർലിൻ എന്നിവയിൽ സ്ഥിരം ക്ഷണിതാവും കൂടിയാണ്.മാള എടാട്ടുകാരൻ ത്രേസിയാമ്മ  തോമ്മൻ ദമ്പതികളുടെ പുത്രനാണ്.