ഗോള്‍ഡ് കോസ്റ്റ്: ( 16.04.2018) കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ തലയുയര്‍ത്തി ഇന്ത്യ. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും അടക്കം 198 മെഡലുകളോടെ ആതിഥേയരായ ഓസ്ട്രേലിയയാണ് ഗെയിംസില്‍ ജേതാക്കളായത്. 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞ തവണ 15 സ്വര്‍ണ്ണവും 30 വെള്ളിയും 19 വെങ്കലവുമടക്കം 64 മെഡലോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.