Health

മൂത്രക്കല്ല് ഉണ്ടാകുന്നത് എങ്ങനെ ? തക്കാളി കഴിച്ചാല്‍ മൂത്രക്കല്ലുണ്ടാകുമോ

മൂത്രക്കല്ല്‌ ഇന്ന്‌ ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു. ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് കുറയുന്നത് കല്ലുണ്ടാവുന്നതിന് ഒരു പ്രധാന കാരണമാവാറുണ്ട്.

രക്തത്തില്‍നിന്ന് മാലിന്യങ്ങള്‍ അരിച്ചുനീക്കുന്നത് വൃക്കകളാണ്. രക്തത്തില്‍നിന്ന് വലിച്ചെടുക്കുന്ന മാലിന്യങ്ങള്‍ വെള്ളത്തില്‍ അലിയിച്ചാണ് പുറത്തു കളയുന്നത്. മൂത്രത്തില്‍ ഇത്തരത്തില്‍ സാധാരണ കാണുന്ന ഘടകങ്ങളാണ് കാത്സ്യം, ഓക്‌സലൈറ്റ്, യൂറിക് ആസിഡ്, ഫോസ്‌ഫേറ്റ് തുടങ്ങിയവ. വെള്ളത്തിന്‍റെ അംശം കുറഞ്ഞാല്‍ മൂത്രത്തില്‍ ഇവയുടെ സാന്ദ്രത കൂടുന്നു. ഇവ മൂത്രത്തില്‍ ലയിക്കാതിരുന്നാല്‍ ചെറിയ തരികള്‍ രൂപപ്പെടും. അവ പരലുകളായി അടിയും. ഇവ തമ്മില്‍ ഒട്ടിച്ചേര്‍ന്നോ കൂടുതല്‍ വസ്തുക്കള്‍ അടിഞ്ഞുകൂടിയോ കല്ലുകളായി മാറുന്നു. അസഹനീയമായ വേദനയാണ് മൂത്രക്കല്ലുണ്ടായാല്‍ അനുഭവിക്കേണ്ടി വരിക.

മൂത്രക്കല്ലുമായി ബന്ധപ്പെട്ട് മിക്കവരും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. പുരുഷന്‍മാരിലും സ്ത്രീകളിലും ഒരേ തോതിലാണോ മൂത്രക്കല്ലുണ്ടാകുന്നത് ? തക്കാളി കഴിച്ചാല്‍ കല്ലുണ്ടാകുമോ ? മൂത്രക്കല്ല് പൊടിച്ചുകളയാനോ അലിച്ചുകളയാനോ മാര്‍ഗമുണ്ടോ ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളറിയാന്‍ വീഡിയോ കാണാം.