Europe kerala Pravasi Switzerland Technology

കേരളത്തിലെ മലിനീകരണത്തിന് ശാശ്വത പരിഹാരത്തിനായി സ്വിസ്സ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .

 

ലോകത്തിലെ ഏറ്റവും ആധുനിക മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ  കേരളത്തിൽ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരുമായി ചർച്ച നടത്താൻ സ്വിറ്റ്സർലണ്ടിൽ നിന്നും ബേൺ നിവാസി സണ്ണി ജോസെഫിന്റെ നേതൃത്വത്തിൽ എത്തിയ സ്വിസ്സ് പ്രതിനിതികളുമായി മുഖ്യമന്ത്രി തിരുവന്തപുരത്തു  ദീർഘ കൂടിക്കാഴ്ച നടത്തി .കേരളത്തിന്റെ ശാപമായ പരിസര മലിനീകരണത്തിന് ശാശ്വത പരിഹാരംതേടിയായിരുന്നു ഈ കൂടിക്കാഴ്ച . ഈ സംരംഭത്തിനും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മുൻകൈ എടുത്തത് പത്രപ്രവർത്തകൻ റെജി ലൂക്കോസ് ആയിരുന്നു .

ചർച്ചക്ക് മുന്നോടിയായി ശ്രീ റെജി ലൂക്കോസ് സ്വിസ്സ് പ്ലാന്റുകൾ ഇവിടെ  എത്തി സന്ദർശിച്ചിരുന്നു . അദ്ദേഹത്തിന്റെ സ്വിസ്സ് യാത്രയ്ക്ക് മുൻപും പിന്നീടും മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഈ പദ്ധതിയേക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്‌തു . കേരളത്തിന്റെ മലിനീകരണത്തിനു ശാശ്വത പരിഹാരത്തിന് ഉറച്ച നിലപാടുള്ള മുഖ്യമന്ത്രി മറ്റു നിരവധി പ്രൊപ്പോസലുകൾ മാറ്റി വച്ച് സ്വീസ് പ്രോജക്ടിന് അംഗീകാരം നൽകി.തുടർന്ന് സണ്ണിയുടെ നേതൃത്യത്തിലുള്ള സ്വിസ്സ്ഡലിഗേറ്റ്സ്  കൃത്യമായ പ്ലാനിങ്ങിൽ കേരളത്തിലെത്തുകയും .തുടർന്നുള്ള മുഖ്യമന്ത്രി ഉദ്യോഗതല കൂടിക്കാഴ്ചകൾ വൻ വിജയമാകുകയും ചെയ്‌തു . ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരം കാര്യങ്ങൾ കേരളത്തിൽ സർക്കാർ തലത്തിൽ ക്രോഡീകരിക്കാൻ റെജിക്ക്‌  പ്രേരണയായത് സണ്ണി ജോസഫിന്റെ സ്വിസ്സിൽ നിന്നുമുള്ള  നീക്കങ്ങൾ ആയിരുന്നു .
 
വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി ആദ്യഘട്ടത്തിലും പിന്നീട് കേരളത്തിന്റെ ബഹു. മുഖ്യമന്ത്രിയും ആയി ഇക്കാര്യങ്ങൾ വിശദീകരിക്കുകയും മുഖ്യമന്ത്രി വളരെ സന്തോഷത്തോടെ waste to energy എന്ന സ്വിസ് മാതൃക ആണ് കേരളത്തിന് അഭികാമ്യം എന്ന് അഭിപ്രായപ്പെടുകയും ഉണ്ടായി .അതിന്റെ സാധ്യതകൾ ആരായാൻ ഉന്നത ഉദ്യോഗസ്ഥരെയും അധികാരപെടുത്തുകയും ചെയ്തു .. കേരളത്തിന്റെ പ്രതലത്തിൽ നിന്ന് ഇത് എന്നെന്നേക്കും നിർമാർജ്ജനം ചെയ്യുക എന്നുള്ളതാണ് സർക്കാരിന്റെ പരമ പ്രധാനം ആയ ഉദേശം എന്ന് ചർച്ചയിൽ മുഖ്യമന്ത്രി  സൂചിപ്പിച്ചു .. കേരളത്തിൽ ഉടനീളം 7 ഓളം ആധുനിക പ്ലാന്റുകൾ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തു ..അതിനുള്ള നടപടി ക്രമങ്ങൾക്കു കെ എസ് ഐ ഡി സി യെ ചുമതല പെടുത്തുകയും ചെയ്തു ..കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സ്വിസ് മലയാളികൾ കാണിക്കുന്ന ഉത്സാഹത്തെ മുഖ്യമന്ത്രി പ്രകീർത്തിക്കുകയും ചെയ്തു .. ഇത് ഒരു സ്വിസ് ഗവണ്മെന്റ് to കേരള ഗവണ്മെന്റ് പ്രൊജക്റ്റ് ആയിരിക്കും
 
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സ്വിസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീമതി മരിയ കസാറാസ്,സോളോതൂൺ കന്റോൺ പ്രതിനിധി , മാധ്യമപ്രവർത്തകൻ റെജി ലൂക്കോസ് , ടോം ജോസ് ഐ.എ.സ്‌ ,മറ്റു വിവിധ വകുപ്പുതല മേധാവികൾ ,സണ്ണി ജോസഫ് എന്നിവർ  പങ്കെടുത്തു .മാലിന്യം എന്ന ഭൂതത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് കെട്ടു കെട്ടിക്കുവാനും ,അടുത്ത തലമുറയ്ക്ക് ശുദ്ധ വെള്ളവും ശുദ്ധ വായുവും ലഭ്യം ആക്കുവാനും  ശ്രീ സണ്ണി നടത്തുന്ന ശ്രെമങ്ങൾക്കു അഭിനന്ദനങ്ങൾ .