Association Europe Pravasi Switzerland

കലയുടെ മാമാങ്കമായ കേളി അന്താരാഷ്ട്ര കലാമേള മെയ് 19 ,20 തീയ്യതികളിൽ സൂറിച്ചിൽ

ഇന്ദ്രിയങ്ങളിൽ സർഗവസന്തം പെയ്യുന്ന പതിനഞ്ചാമത്  കേളി അന്താരാഷ്ട്ര കലാമേള ഈ വരുന്ന മെയ് 19 ,20   തീയ്യതികളിൽ സൂറിച്ചിൽ വച്ച് നടത്തപെടുന്നു .ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ ഈ കലാമാമാങ്കത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു . കലാമേളയിലെ വിവിധ മത്സരങ്ങൾക്ക്  പേര് രെജിസ്റ്റർ ചെയ്യേണ്ടവർ  ഏപ്രിൽ 15  ന്  മുമ്പായി രെജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ ബിന്ദു മഞ്ഞളി അറിയിച്ചു.

ഏഷ്യയിലെ  ഏറ്റവും വലിയ സാംസ്‌കാരിക  സംഘടനയായ സൂര്യ ഇന്ത്യയുടേയും  ഇന്ത്യൻ എംബസ്സിയുടെയും  പിന്തുണയോടെ  ആണ് കേളി സ്വിറ്റ്‌ സർലൻഡിൽ  വർഷം  തോറും യുവജനോത്സവം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന്  മത്സരാർത്ഥികൾ പങ്കെടുക്കുന്ന  മേള ആണ് കേളി കലാമേള.മികച്ച സംഘാടന പാടവത്തോടെ കലാമേള ഒരു വൻ വിജയമാക്കിതീർക്കുവാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ മുന്നേറുന്നു . 
 

 

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ  നിന്നുമായി മുന്നൂറോളം  കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന മത്സരവേദി ആണ്  കേളി കലാമേള.  മുന്നോറോളം മത്സരാർത്ഥികൾ ,മൂന്ന് സ്റ്റേജുകൾ , മുപ്പതോളം  വിധികർത്താക്കൾ ,ഭക്ഷണത്തിന്റെ കലവറ ഒരുക്കുവാൻ മാത്രം അമ്പതോളം പ്രവർത്തകർ.രണ്ട്  ദിനം മുഴുവൻ നീണ്ടു നിൽക്കുന്ന യൂറോപ്യൻ യുവജനോത്സവത്തിന് പ്രത്യേകതകൾ ഏറെയാണ്.നൃത്തനൃത്ത്യേതര മത്സരങ്ങൾക്ക് പുറമെ ഫോട്ടോഗ്രാഫിയും, ഓപ്പൺ പെയിന്റിങ്ങും, ഷോർട്ട് ഫിലിമിലും മത്സരം ഉണ്ടായിരിക്കുന്നതാണ്.
 
ജേതാക്കൾക്ക് ട്രോഫിയും സെർറ്റിഫിക്കേറ്റും  നൽകും .  വിദഗ്ധ  ജഡ്ജിംഗ് , സംഘാടനവൈഭവം ,   കേളി അംഗങ്ങളുടെ അകമഴിഞ്ഞ  സഹകരണം         ഇവയൊക്കെ കലാമേളയുടെ വിജയത്തിന് ഹേതുവാകുന്നു .    വിവിധ ഭാഷകളെയും ദേശങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി കേളി ഒരുക്കുന്ന പതിനഞ്ചാമത്   കലാമേള    ഈ വർഷവും     വൻ വിജയമാക്കുന്നതിന്റെ  പണിപ്പുരയിലാണ്  കേളി ഭാരവാഹികളും ഇതര കമ്മിറ്റി അംഗങ്ങളും.