Association Pravasi Switzerland

ഭാരതീയ കലകളുടെ പ്രഭാപൂരം വിടര്‍ത്തി കേളി കലാമേളക്ക്‌ തിരിതെളിഞ്ഞു


ഫെറാള്‍ട്ടോര്‍ഫ്‌: സ്വിറ്റ് സർ ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര യുവജനോത്സവം കേളി കലാമേളക്ക്‌ സൂറിച്ചിലെ ഫെറാള്‍ട്ടോര്‍ഫില്‍ തിരിതെളിഞ്ഞു. ഇനി രണ്‌ടുനാളുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സാമ്പത്തിക തലസ്ഥാനം കലയുടെ കേളികൊട്ടിന്‌ സാക്ഷ്യം വഹിക്കും.

യുവതലമുറയുടെ കലാമാമാങ്കത്തിന്‌ മേയ്‌ 19 ന്‌ രാവിലെ കേളി പ്രസിഡന്റ്‌ കലാമേള ഭാരവാഹികളുടെ സാന്നിധ്യത്തിൽ തിരിതെളിയിച് ഉദ്‌ഘാടനം ചെയ്‌തു .ഏഴോളം രാജ്യങ്ങളില്‍നിന്നായ്‌ മുന്നൂറോളം ഓളം കലാപ്രതിഭകളാണ്‌ മേയ്‌ 19 ,20 തീയതികളില്‍ സൂറിച്ച്‌ കേളി കലാമേളയില്‍ മാറ്റുരയ്‌ക്കുന്നത്‌.

യൂറോപ്പ്യൻ യുവജനോത്സമായ കേളി കലാമേളയിൽ വിവിധ രാജ്യങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സെർറ്റിഫിക്കെറ്റും ട്രോഫികളും സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്നവർക്ക് വ്യക്തിഗത സമ്മാനമായി കലാതിലകം , കലാപ്രതിഭ ഗോൾഡൻ ട്രോഫികളും നൃത്തേതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്നവർക്ക് ഫാ.ആബേൽ മെമ്മോറിയൽ ട്രോഫിയും, നൃത്ത ഇങ്ങളിലെ മികച്ച പ്രതിഭക്ക് കേളി കലാരത്ന ട്രോഫിയും സമ്മാനിക്കും.ഫോട്ടോഗ്രാഫി, സൂപ്പർ ഷോർട്ട് ഫിലിം , ഓപൺ പെയിന്റിങ് ഇനങ്ങൾക്ക് ജനപ്രിയ ട്രോഫികളും സമ്മാനിക്കും

മേയ്‌ 20 ന്‌ വൈകുന്നേരം ഏഴിന്‌ ചേരുന്ന സമാപന സമ്മേളനത്തില്‍ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ് മുഖ്യാഥിതി ആയിരിക്കും .