Association Pravasi World

അ​ഞ്ചാ​മ​ത് കേ​ളി ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ 5 മു​ത​ൽ

Wednesday, October 3, 2018

റി​യാ​ദ്: സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്ക് വി​ന്നേ​ർ​സ് ക​പ്പി​നും നോ​ളേ​ജ് ട​വ​ർ റ​ണേ​ഴ്സ് ക​പ്പി​നും വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് കേ​ളി ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഒ​ക്ടോ​ബ​ർ 5നു ​തു​ട​ക്ക​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. നാ​ദി റി​യാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കേ​ളി​യു​ടെ ഒ​ന്പ​താ​മ​ത്് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ങ്ങ​ളോ​ടൊ​പ്പ​ണ്ട​മാ​യി​രി​ക്കും ഇ​ന്‍റ​ർ സ്കൂ​ൾ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക. സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്ക് മു​ഖ്യ പ്രാ​യോ​ജ​ക​രും നോ​ളേ​ജ് ട​വ​ർ സ​ഹ പ്രാ​യോ​ജ​ക​രു​മാ​കു​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

കാ​ൽ​പ​ന്തു​ക​ളി​യു​ടെ പ്രാ​ധാ​ന്യം ഭാ​വി ത​ല​മു​റ​യി​ലേ​ക്ക് പ​ക​രാ​നും, വ​ള​ർ​ന്നു വ​രു​ന്ന ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​മാ​യി റി​യാ​ദി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി കേ​ളി ഇ​തി​ന​കം നാ​ലു ഇ​ന്‍റ​ർ​സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ റി​യാ​ദ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ റി​യാ​ദ്, യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദ്, അ​ൽ​അ​ലി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദ്, ന്യൂ​മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, അ​ൽ​യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദ് എ​ന്നി​വ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ.

16 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ക. ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി ലീ​ഗ് കം ​നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. ഒ​ക്ടോ​ബ​ർ 5നു ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ റി​യാ​ദ്, അ​ൽ​യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദു​മാ​യും, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ റി​യാ​ദ്, അ​ൽ​ആ​ലി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദു​മാ​യും ഏ​റ്റു​മു​ട്ടും.

News: International Desk.