Auto

നൂറ്റാണ്ടിലെ ഏറ്റവും നീണ്ട ചന്ദ്രഗ്രഹണം നടന്നതിന്റെ പിന്നാലെ വിവിധ നക്ഷത്രക്കാര്‍ക്ക് എന്തുസംഭവിക്കും

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നലെ രാത്രി കടന്നുപോയത്. സൂര്യനും ചന്ദ്രനും മധ്യേ നേര്‍രേഖയില്‍ ഭൂമി വന്നതോടെ ചുവപ്പുരാശി പടര്‍ന്ന് ചന്ദ്രന്‍ രക്തചന്ദ്രനായി മാറിയ ദിവസം. എന്നാല്‍, ഈ ദിവസം നിങ്ങളിലെന്തെങ്കിലും മാറ്റമുണണ്ടാക്കുമോ? വിവിധ രാശിക്കാരെ ചന്ദ്രഗ്രഹണം വ്യത്യസ്തമായ രീതിയിലാകും ബാധിക്കുകയെന്ന് ജ്യോതിഷികള്‍ പറയുന്നു. വിവിധ നക്ഷത്രരാശികളില്‍ പിറന്നവരെ വൈകാരികമായി ബാധിക്കുന്നതാണ് ഈ ചന്ദ്രഗ്രഹണമെന്നാണ് അവരുട അഭിപ്രായം.

മേടക്കൂറില്‍ (മാര്‍ച്ച്‌ 21-ഏപ്രില്‍ 19) ജനിച്ചവര്‍ക്ക് അടുത്ത 24 മണിക്കൂര്‍ സമ്മിശ്രമായിരിക്കും. ചിലപ്പോള്‍ വലിയ ഉയര്‍ച്ചയോ അല്ലെങ്കില്‍ വലിയ വീഴ്ചയോ സംഭവിക്കാം. ചിലപ്പോഴൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകാം. നേതൃപരമായ ഗുണങ്ങളുള്ളയാളാണെങ്കില്‍ നിങ്ങള്‍ ചിലപ്പോള്‍ ഒരു സമൂഹത്തിന്റെ തന്നെ നേതാവായി ഉയര്‍ന്നുവരാം.

ഇടവക്കൂറില്‍ (ഏപ്രില്‍ 20-മെയ് 20) ജനിച്ചവര്‍ തീരുമാനങ്ങളെടുക്കുന്നതിന് മുമ്ബ് രണ്ടുവട്ടം നന്നായി ആലോചിക്കുന്നവരാണ്. എന്നാല്‍, ചന്ദ്രഗ്രഹണം അവരുടെ രീതികളില്‍ മാറ്റം വരുത്തിയേക്കാം. അതുകൊണ്ട് വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാതെ ശ്രദ്ധാപൂര്‍വം മുന്നേറാന്‍ ജ്യോതിഷികള്‍ പറയുന്നു. തെറ്റിദ്ധാരണകള്‍ മൂലം പ്രശ്‌നങ്ങളുടലെടുത്തേക്കാം.

മിഥുനക്കൂറുകാര്‍ക്ക് (മെയ് 20-ജൂണ്‍ 20) സന്തോഷം പകരുന്നതാണ് ഈ ചന്ദ്രഗ്രഹണം. മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്ന നിലയിലേക്ക് നിങ്ങള്‍ക്ക് മാറാന്‍ കഴിയും. കടുത്ത വൈഷമ്യത്തിലൂടെ കടന്നുപോകുന്ന സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ പിന്തുണ ആശ്വാസമാകും. നിങ്ങളുടെ വ്യക്തിജീവിതത്തിലും സമ്ബത്തിലും സര്‍ഗാത്മകതയിലും ഇത് സഹായകമായി വരും.

കര്‍ക്കിട രാശിയില്‍ (ജൂണ്‍ 21-ജൂലൈ 23) പിറന്നവരിലാണ് ഏറ്റവും തീവ്രമായ വൈകാരികമാറ്റം നടക്കുന്നത്. പങ്കാളിയോട് കടുത്ത ലൈംഗികാകര്‍ഷണമാകും അടുത്ത 24 മണിക്കൂറിനുള്ളില്‍ സംഭവിക്കുക. ചില ബന്ധങ്ങള്‍ ജീവിതാന്ത്യം വരെ തുടരുന്ന രീതിയിലേക്ക് നിങ്ങളിലേക്ക് ഇഴുകിച്ചേരാനും ഇടയുണ്ടെന്ന് ജ്യോതിഷികള്‍ പറയുന്നു.

ചിങ്ങരാശിയില്‍ (ജൂലൈ 23-ഓഗസ്റ്റ് 22) ജനിച്ചവര്‍ക്ക് നിര്‍ണായകമാണ് ഈ കാലം. ദാമ്ബത്യത്തിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാതെ നോക്കണം. പ്രശ്‌നങ്ങള്‍ ശരിയായി മനസ്സിലാക്കുകയും വിട്ടുവീഴ്ചാ മനോഭാവത്തോടെ നേരിടുകയും വേണം. വികാരത്തിന്റെ പുറത്ത് പെട്ടെന്നുള്ള തീരുമാനങ്ങള്‍ ഇപ്പോള്‍ നല്ലതല്ലെന്നാണ് ഉപദേശം.

കന്നിരാശിയില്‍ (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22) ജനിച്ചവര്‍ സ്വന്തം കാര്യം നോക്കുന്നതില്‍ തത്പരല്ല. എന്നാല്‍, സ്വന്തം കാര്യങ്ങളെ അവഗണിക്കുന്നതില്‍ മാറ്റം വരുത്തണം. നിങ്ങളുടെ ജീവിതശൈലിലിയും ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഭക്ഷണത്തിലും ഫിറ്റ്‌നസിലുമൊക്കെ മാറ്റം വരുത്തേണ്ട ഘട്ടമാണിത്.

തുലാം രാശിയില്‍ (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22) പിറന്നവര്‍ക്ക് കൂടുതല്‍ സമ്മര്‍ദങ്ങളെ നേരിടേണ്ടിവരും. ഭൂതകാലത്തില്‍നിന്നുള്ള ഒരു കാര്യം പെട്ടെന്ന് പൊന്തിവരികയും അത് സമ്മര്‍ദത്തിന് കാരണമാവുകയും ചെയ്യാം. പ്രശ്‌നങ്ങളോടെ സമചിത്തതതയോടെ കാണാന്‍ ശ്രമിക്കുന്നതാണ് ഈ രാശിയില്‍പ്പെട്ടവര്‍ക്ക് അഭികാമ്യം.

വൃശ്ചികരാശിയില്‍ (ഒക്ടോബര്‍ 21-നവെബര്‍ 23) പിറന്നവര്‍ക്ക് ആത്മാര്‍ഥത കൂടും. അതവരെ കുടുക്കിലാക്കുകയും ചെയ്യും. അറിഞ്ഞുകൊണ്ടുതന്നെ പുലിവാല് പിടിക്കുന്ന അവസ്ഥയാക്കും ഇക്കൂട്ടര്‍ക്കുണ്ടാവുക. അങ്ങനെ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളോളം അവരെ ഉലയ്ക്കുകയും ചെയ്യുമെന്നാണ് പ്രവചനം.

ധനുരാശിയില്‍ (നവംബര്‍ 22-ഡിസംബര്‍ 21) ജനിച്ചവര്‍ ചെയ്യുന്ന കാര്യങ്ങളൊന്നും ഉദ്ദേശിച്ച ഫലത്തിലെത്താതിന്റെ നിരാശപേറുന്നവരാണ്. എന്നാല്‍, ഈ ചന്ദ്രഗ്രഹണം അതിനെല്ലാം മാറ്റം കൊണ്ടുവരും. നിങ്ങളുടെ പ്രോജക്ടുകളും ബന്ധങ്ങളും മറ്റ് ശ്രമങ്ങളുമെല്ലാം വിജയം കൈവരിക്കാന്‍ തുടങ്ങും. ആഹ്ലാദം പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമൊരുങ്ങും.

മകരം രാശിയില്‍ (ഡിസംബര്‍ 22-ജനുവരി 19) പിറന്നവരുടേത് വളരെ സാത്വികമായ സ്ഥൈര്യമുള്ള മാനസികാവസസ്ഥയാണ്. എന്നാല്‍, ആ സ്ഥൈര്യം ചോര്‍ന്നുപോകുന്ന ഘട്ടങ്ങളിലേക്ക് കടക്കാന്‍ സാധ്യത ഇനി ഏറെയാണ്. നിങ്ങളുടെ സാമ്ബത്തിക ഇടപാടുകളിലും ബന്ധങ്ങളിലും പദ്ധതികളിലും സന്തുലിതാവസ്ഥ കൈവരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം.

കുംഭം രാശിയില്‍ (ജനുവരി 20-ഫെബ്രുവരി 18) ജനിച്ചവര്‍ക്ക് ഇനിയുള്ള കാലം നിര്‍ണായകമാണ്. ജീവിതത്തില്‍ കരുതലോടെ തീരുമാനങ്ങളെടുക്കേണ്ട ഘട്ടമാണിത്. ഏതെങ്കിലും വിഷമസന്ധിയില്‍പ്പെട്ട് നില്‍ക്കുകയാണെങ്കില്‍, യുക്തമായ തീരുമാനമെടുത്ത് മുന്നോട്ടുപോകാനുള്ള ശരിയായ സമയം കൂടിയാണിത്.

മീനം രാശിയില്‍ (ഫെബ്രുവരി20-മാര്‍ച്ച്‌ 18) ജനിച്ചവര്‍ വൈകാരികമായി പ്രശ്‌നങ്ങളെ നേരിടുന്നവരാണ്. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ മറ്റുള്ളവര്‍ ഏതുരീതിയില്‍ സ്വീകരിക്കുമെന്ന് കരുതി ആകുലപ്പെടുന്നത് ഇനി നിര്‍ത്താം. മനസ്സാക്ഷിയോട് ചോഗിച്ച്‌ യുക്തമായ തീരുമാനങ്ങളെടുത്ത് മുന്നേറുകയാണ് ഇനിയുള്ള നാളുകളില്‍ ചെയ്യേണ്ടത്.