Europe Music Our Talent Pravasi Switzerland

ജെസ്‌ന പെല്ലിശേരി ആലപിച്ച ”കുരിശിന്റെ നിഴലിൽ ” എന്ന ഗാനത്തിന്റെ ദൃശ്യശിൽപം റിലീസ് ചെയ്‌തു .

മലയാള സംഗീത രംഗത്തേക്ക് കഴിവുറ്റ സംഗീത പ്രതിഭകളെ പരിചയപെടുത്തുന്ന ജിനോ കുന്നുംപുറത്തിൻറെ മ്യൂസിക് ബാങ്കിന്റെ ആദ്യ ഗാനം സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക ജെസ്‌ന പെല്ലിശേരി ആലപിച്ച ”കുരിശിന്റെ നിഴലിൽ ഞാൻ നിറമിഴികളോടെ നിൽപ്പൂ ”എന്ന ഗാനത്തിന്റെ ദൃശ്യശിൽപം റിലീസ് ചെയ്‌തു

നൂറിലധികം മ്യൂസിക് ആൽബങ്ങൾ വിപണിയിലെത്തിച്ച ജിനോ കുന്നുംപുറത്തിന്റെ സിയോൺ മ്യൂസിക് ബാങ്കിന്റെ പുതിയ ആൽബത്തിലൂടെയാണ് ജെസ്നയുടെ അരങ്ങേറ്റം… സ്വിറ്റ്സർലണ്ടിലെ നിരവധി കലാമൽസരങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുളള ജെസ്ന.. സി റ്റ്സർലണ്ടിലെ ഒട്ടുമിക്ക മ്യൂസിക് ഷോകളിലേയും സ്ഥിരഗായികയാണ് …

പ്രശസ്ത ഗാനരചയിതാവ് ശ്രീ മനോജ് ഇലവുങ്കലിന്റെ ഹൃദ്യമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോബി മക്കോളിൽ ആണ്…