Our Talent Pravasi Switzerland

ജെസ്‌ന പെല്ലിശേരി ആലപിച്ച ഗാനത്തിന്റെ ദൃശ്യശിൽപം ഈസ്റ്ററിനു റിലീസിനൊരുങ്ങുന്നു .

സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക ജെസ്‌ന പെല്ലിശേരി, ജിനോ കുന്നുംപുറത്തിന്റെ മ്യൂസിക് ബാങ്കിനുവേണ്ടി ആലപിച്ച ”കുരിശിന്റെ നിഴലിൽ ഞാൻ നിറമിഴികളോടെ നിൽപ്പൂ ”എന്ന ഗാനത്തിന്റെ ദൃശ്യശിൽപം ഈസ്റ്ററിനു റിലീസിനൊരുങ്ങുന്നു .

നൂറിലധികം മ്യൂസിക് ആൽബങ്ങൾ വിപണിയിലെത്തിച്ച ജിനോ കുന്നുംപുറത്തിന്റെ സിയോൺ മ്യൂസിക് ബാങ്കിന്റെ പുതിയ ആൽബത്തിലൂടെയാണ് ജെസ്നയുടെ അരങ്ങേറ്റം… സ്വിറ്റ്സർലണ്ടിലെ നിരവധി കലാമൽസരങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുളള ജെസ്ന.. സി റ്റ്സർലണ്ടിലെ ഒട്ടുമിക്ക മ്യൂസിക് ഷോകളിലേയും സ്ഥിരഗായികയാണ് …

പ്രശസ്ത ഗാനരചയിതാവ് ശ്രീ മനോജ് ഇലവുങ്കലിന്റെ ഹൃദ്യമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോബി മക്കോളിൽ ആണ്… ജെസ്നയുടെ ആദ്യ ഗാനം ഇന്ന് എറണാകുളത്ത് NHQ സ്റ്റുഡിയോയിൽ റിക്കോർഡ് നടന്നു… … ആൽബം ഉടനെ വിപണിയിൽ എത്തിക്കുമെന്ന് ശ്രീ ജിനോ അറിയിച്ചു… പുതിയ കാൽവെപ്പിലേക്ക് ജെസ്നക്ക് എല്ലാ ആശംസകളും..