Austria Europe Germany Ireland Music Pravasi Social Media Switzerland

ജാനറ്റ് ചെത്തിപ്പുഴ ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം കേരളപ്പിറവി ദിനത്തിൽ റിലീസ് ചെയ്തു

 

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും.ഒരു ചെറു പ്രായത്തിൽ തന്നെ സംഗീതത്തിന്റെ എല്ലാ ചേരുവകളും സ്വായത്തമാക്കി സംഗീതരംഗത്തു വിശേഷിച്ചു ഭക്തിഗാനരംഗത്തു സമാനകളില്ലാതെ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക ജാനറ്റ് ചെത്തിപ്പുഴ .

ജാനറ്റ് ചെത്തിപ്പുഴ ആലപിച്ച ഏറ്റവും പുതിയ ഭക്തിഗാനം കേരളപ്പിറവി ദിനമായ ഇന്നലെ റിലീസ് ചെയ്തു . രഞ്ജു രമേഷ് രചന നിർവഹിച്ചു , മുരളി അപ്പാടത്തു സംഗീതം നൽകി പരിശുദ്ധ കന്യകയാം അമ്മേ എന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത് . സംഗീത രംഗത്തു  ഉയരങ്ങള്‍ കീഴടക്കി ക്കൊണ്ട്  ഇപ്പോൾ തന്നെ ഒരുപിടി നല്ല സംഗീത ആൽബങ്ങളിൽ ഗാനമാലപിക്കുവാൻ ജെനെറ്റിനു സാധിച്ചു , ഇന്‍റര്‍ നാഷണല്‍ ലെവലില്‍ നിരവധി സമ്മാനങ്ങളും അവാര്‍ഡുകളും  ജാനറ്റിനു നൃത്ത സംഗീത രംഗത്ത് ഇതിനോടകം ലഭിക്കുകയുണ്ടായി 

 

വേൾഡ് ഹിഡൻ ഐഡൽ 2016 വിജയിയായ ജാനറ്റ്  ഇന്ന്    സ്വിറ്റ്സര്‍ലാന്ടിലും ആരാധകരുള്ള താരമാണ്. മുപ്പത് ഫൈനലിസ്റ്റുകളിലെ പ്രായം കുറഞ്ഞ മത്സരാർഥിയായ ജാനറ്റ് ക്ലാസിക് നൃത്തരൂപങ്ങളായ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഒന്നാംസ്ഥാനവും കരസ്ഥമാക്കി. പൈതൽ എന്ന സംഗീത ആൽബത്തിനായി മൂന്ന് പാട്ടുകൾ പാടിയ ജാനറ്റ് വളരെപ്പെട്ടെന്നാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. സ്വിറ്റ്സർലന്‍റിലെ സാംസ്കാരിക കൂട്ടായ്മകളിൽ ജാനറ്റിന്‍റെ കലാവിരുന്ന് സുപ്രധാന ഇനമാണിന്ന്. ക്രിസ്മസ്, ഈസ്റ്റർ, ഓണം എന്നീ ആഘോഷവേളകളിൽ സഹോദരനായ ജോയലിനൊപ്പം വേദിയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിലും ഈ മിടുക്കി കഴിവു തെളിയിച്ചിട്ടുണ്ട്. വയലിൻ അഭ്യസിക്കുന്ന ജാനറ്റ് സ്വിറ്റ്സർലന്‍റിലെ സൂറിച്ച് മ്യൂസിക് സ്കൂളിൽനിന്നും ലെവൽ 4 പാസാകുകയും ചെയ്തിട്ടുണ്ട്. സൂറിച്ചിലെ 2017 ഇന്‍റർനാഷണൽ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ലൈറ്റ് മ്യൂസിക് എന്നിവയിൽ ഒന്നാംസ്ഥാനം നേടി കലാരത്നയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാമേഖലയിലെ നേട്ടങ്ങളെ മാനിച്ച് ഈ വർഷത്തെ ഗർഷോം യംഗ് ടാലന്‍റ് അവാർഡ് ഡിസംബർ ഒന്നിന് ദുബായിൽ നടന്ന ചടങ്ങിൽ ജാനറ്റ് ഏറ്റുവാങ്ങി.
 

കേളി ഇന്‍റർനാഷണൽ കലാമേള, ഭാരതീയ കലോൽസവം എന്നിവയിൽ ഈ കൊച്ചുമിടുക്കി ചെറുപ്രായത്തിലേ ശ്രദ്ധാകേന്ദ്രമായി. വലിയ വേദികളിൽപോലും ചെറുപ്രായത്തിലേ പാടുവാൻ അവസരം ലഭിച്ച ഈ കലാകാരി സ്കൂളിൽ ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ സോളോ സോംഗ് പാടുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിക്കുന്നത്.
 

സൂറിച്ചില്‍  അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനഞ്ചാമത് കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി സൂര്യ ഇൻഡ്യ കലാതിലകം കരസ്ഥമാക്കി .300 മത്സരാര്ഥികളിൽ നിന്നും സംഗീതത്തിലും നൃത്തത്തിലും ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. 30 വയസ്സു വരെയുള്ള മത്സരാര്ഥികളിൽ നിന്നുമാണ് 11 വയസ്സു കാരിയായ ജാനറ്റിന്റെ ഈ വിജയം. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സൊളോ സോങ്ങ് എന്നീ   Individual ഇനങ്ങളിലാണ് ജാനറ്റ് വിജയിയായതു. കുറെ വര്ഷങ്ങള്ക്കു ശേഷമാണ് സ്വിറ്റസർലണ്ടിൽ നിന്നും മത്സരാർത്ഥി ഒരു കലാതിലകപട്ടത്തിനു അർഹമാകുന്നത്  .


..