Austria Europe India Ireland Italy kerala Pravasi Social Media Switzerland World

ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ്സ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ രൂപീകൃതമായി .

റിപ്പോർട്ട് -ജൂബിൻ ജോസഫ് 
 
ഒരു ജനതയുടെ മുഴുവൻ ആത്മാവിഷ്ക്കാരത്തിന്റെ പരിഛേദമെന്നോണം അടിച്ചമർത്തലിന്റെയും അടിമത്വത്തിന്റെയും ഇരുട്ടിൽ നിന്നും അഹിംസയുടെ തീജ്വാലയായി സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ലോകത്തേക്ക് നയിച്ച ഗാന്ധിജിയും ,ശൈശവത്തിൽ നിന്നും കൗമാരത്തിലേക്ക് ഇന്ത്യയെ കൈ പിടിച്ചുയർത്തിയ പണ്ഡിറ്റ് ജവഹർലാൽ നെഹൃവുമുൾപ്പെടെ ഒരു പാട് മഹാരഥൻമാർ സമരവീര്യങ്ങളുടെ കനൽവഴികൾ താണ്ടി നമുക്ക് മുമ്പിൽ വിഭാവനം ചെയ്തു തന്ന ഇന്ത്യൻ നാഷണൽ കോഗ്രസ് എന്ന കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്വിസ്സ് കേരള ചാപ്റ്റർ സിറ്റ്സർലണ്ടിൽ രൂപീകരിക്കപ്പെട്ടു.
 
ഇന്ത്യൻ ഓവർസീസ് കോഗ്രസിന്റെ സ്വിറ്റ്സർലണ്ടിലെ പ്രവർത്തനങ്ങളെ ഏകോപ്പിപ്പിക്കുന്നതിനായി കോഗ്രസ് പാരമ്പര്യത്തിൽ അടിയുറച്ചു നിൽക്കുന്ന പതിനേഴഗ കമ്മിറ്റി എ ഐ സി സി യുടെ അംഗീകാരത്തോടെ നിലവിൽ വന്നു…. … ശ്രീ ടോമി തൊണ്ടാംകുഴി ചെയർമാനായും ശ്രീ ജോയ് കൊച്ചാട്ട് പ്രസിഡന്റായും ശ്രീ ജോയി വില്ലൻന്താനം കോ ഓർഡിനേറ്ററായും ശ്രീ ടോമി വിരുത്തിയേൽ സെക്രട്ടറിയായും ശ്രീ പ്രിൻസ് കാട്രുകുടിയിൽ ട്രഷററായും ശ്രീ ജുബിൻ ജോസഫ് മീഡിയാ കോർഡിനേറ്ററായും കൂടാതെ വൈസ് ചെയർമാൻമാരായി ശ്രീ വർഗീസ് ചെറുപറമ്പിൽ ശ്രീ സന്തോഷ് കരിയപ്പുറം ശ്രീ ദേവസ്യാ നല്ലൂർ വൈസ് ചെയർപേഴ്സണായി ശ്രീമതി  സിസി കരിയപ്പുറത്തിനേയും കൂടാതെ വൈസ് പ്രസിഡന്റുമാരായി ശ്രീ സാന്റി പള്ളിക്കമാലിൽ ശ്രീ ജോജി മൂഞ്ഞേലിൽ ശ്രീ ദിലീപ് രാമചന്ദ്രൻ ശ്രീമതി  എലിസബത്ത് ലോറൻസ് എന്നിവരേയും കൂടാതെ ജോയിന്റ സെക്രട്ടറിമാരായി ശ്രീ സാജു പൊന്നാനകുന്നേൽ , ശ്രീ സിൻജോ നെല്ലിശ്ശേരി ,ശ്രീ ബിജു പാറത്തലക്കൽ എന്നിവരും ചാർജെടുത്തു..

 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ് ഇന്ത്യയെ വളർത്തിയെടുത്തു കൊണ്ട് നാനാത്വവും ഏകത്വവും കാത്തു സൂക്ഷിച്ച് സമാനതകളില്ലാത്ത സാമ്പത്തിക ശക്തിയായി കെട്ടിപ്പടുത്തതിൽ കോഗ്രസ് പ്രസ്ഥാനത്തിന്റെ പങ്ക് അവർണനീയമാണ് . വർത്തമാന കാലഘട്ടത്തിൽ രാജ്യം അഭീ മുഖീകരിക്കുന്ന അതിഭീകരമായ വരഗീയ ശക്തികളുടെ കടന്നുകയറ്റവും സാമ്പത്തിക കെട്ടുറപ്പിനെ തച്ചുതകർക്കുന്ന പിൻതിരിപ്പൻ നയങ്ങളും പതിറ്റാണ്ടുകളായി നാം കാത്തു സൂക്ഷിച്ച ഭാരതത്തിന്റെ സുസ്ഥിരതക്ക് തന്നെ കോട്ടം വരുത്തുമെന്നതിൽ സംശയമില്ല.
ഭാരത മാതാവിന്റെ ഗ്രാമവിശുദ്ധിക്കു മേൽ കളങ്കം വീഴാതെ കാത്തു സൂക്ഷിച്ച കൈപ്പത്തിയടയാളത്തിന്റെ പ്രശോഭയിൽ കാലങ്ങൾ. കടന്നു പോയാലും കാരിരുമ്പിന്റെ കരുത്തോടെ ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുവാൻ ഇന്ത്യൻ. നാഷണൽ കോഗ്രസിനു മാത്രമേ കഴിയൂ എന്ന തിരിച്ചറിവിന്റെ കാലമാണിത്,മാതൃരാജ്യത്തിന്റെ മനോഹാരിത വിരിയുന്ന പുത്തൻപുലർകാലത്തിനായി നമ്മുക്ക് കൈ കോർക്കാം…
പുതുതായി നിലവിൽ വന്നിരിക്കുന്ന ഇന്ത്യൻ ഓവർസീസ് കോഗ്രസ് സിസ് കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ കോഗ്രസ് പ്രവർത്തക ,അനുഭാവികളുടേയും കൂടാതെ എല്ലാ സ്വിസ് മലയാളികളുടേയും സഹകരണം കമ്മിറ്റിക്കു വേണ്ടി ചെയർമാൻ ടോമി തൊണ്ടാംകുഴിയും പ്രസിഡന്റ് ജോയി കൊച്ചാട്ടും അഭ്യർത്ഥിച്ചു.