Health India

പ്രഷറും ഷുഗറും ; മലയാളികളില്‍ ജീവിതശൈലി രോഗങ്ങള്‍ കൂടുന്നു

മലയാളിയെ വലയ്ക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ മുന്നിലാണ് പ്രമേഹവും രക്ത സമ്മര്‍ദ്ദവും. സംസ്ഥാനത്ത് പ്രമേഹ രോഗികളുടെയും രക്തസമ്മര്‍ദമുള്ളവരുടെയും എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിത ശൈലി നിയന്ത്രിച്ചാല്‍ ഇവ ഒഴിവാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രമേഹം ഒരു രോഗമല്ല, ശാരീരിക അവസ്ഥയാണ് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.ഈ അവസ്ഥയിലേക്ക് എത്തിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഭക്ഷണരീതി, വ്യായാമക്കുറവ്, സമ്മര്‍ദം. പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ള ഇവ കൃത്യമായി നിയന്ത്രിക്കാനായാല്‍ പ്രമേഹ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാം. പുതിയ കണക്കുകള്‍ അനുസരിച്ച് പതിനഞ്ച് വയസിനു അനിപത് വയസിനും ഇടയിലുള്ള വനിതകളിലെ ഒരു ലക്ഷം പേരില്‍ 4328 പേര്‍ പ്രമേഹ രോഗികളാണ്. പുരുഷന്മാരില്‍ 4310 പേരും

മാറിയ ജീവിത രീതി ഉണ്ടാക്കുന്ന സമ്മര്‍ദവും വ്യായാമക്കുറവുമൊക്കെയാണ് രക്തസമ്മര്‍ദത്തിനും കാരണം. പതിനഞ്ച് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള വനിതകളില്‍ ഏഴര ശതമാനം പേര്‍ക്ക് രക്തസമ്മര്‍ദ രോഗികളാണ്. പുരുഷന്മാരിലാകട്ടെ ഇത് പത്ത് ശതമാനവും. ജീവിത രീതി കൊണ്ട് തന്നെ ഇതും നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.