India

‘അല്‍പമെങ്കിലും ലജ്ജ ഉണ്ടെങ്കിൽ എം.സി ജോസഫൈന്‍ പ്രസ്താവന പിൻവലിക്കണം’ ഷെഫിന്‍ ജഹാന്‍

ഹാദിയാ കേസിൽ ലക്ഷങ്ങൾ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷൻ ആണെന്ന എം.സി ജോസഫൈന്റെ പ്രസ്താവനക്കെതിരെ ഷഫിൻ ജഹാൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷെഫിന്‍ വനിതാ കമ്മീഷനെതിരെ രംഗത്തെത്തിയത്. പല തവണ നേരില്‍ കണ്ട് പരാതി ഉന്നയിച്ചിട്ടും നടപടി എടുക്കാതിരുന്ന കമ്മീഷന്‍ അല്‍പമെങ്കിലും ലജ്ജ ഉണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കണമെന്ന് ഷെഫിന്‍ ആവശ്യപ്പെട്ടു.

‘’വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ ആയിരിക്കുന്ന സാക്ഷര സുന്ദര കേരളത്തിലാണ് ഒരു ഇരുപത്തഞ്ചു വയസ്സുകാരി അന്യായമായ വീട്ടു തടങ്കലിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമായി മാസങ്ങളോളം കിടന്നത്. അഭ്യസ്ത വിദ്യയും, പ്രൊഫഷണലുമായ ഭാര്യയെ രക്ഷിക്കണേ എന്നപേക്ഷിച്ചു നിങ്ങളുടെ ഓഫീസിലേക്ക് ഞാൻ വന്നപ്പോഴൊക്കെയും എനിക്ക് മുഖം പോലും തരാനുള്ള ആർജ്ജവമില്ലാതെ എവിടെയാണ് നിങ്ങൾ ഓടി ഒളിച്ചിരുന്നത്..?’’ ഷെഫിന്‍ ചോദിക്കുന്നു.

‘’ഞാൻ വനിതാ കമ്മീഷന്‍ തന്ന വിവിധ പരാതികൾ നിങ്ങൾ സ്വീകരിച്ചതിന്റെ റെസീപ്റ്റ് ഇപ്പോഴും എന്റെ കൈവശമുണ്ട്, അതിൽ നടപടിയൊന്നും എടുത്തില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ..’’ ഷെഫിന്‍ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹാദിയ അന്യായമായി ഹോസ്റ്റൽ തടവിലും, വീട്ടുതടവിലും നിരന്തരം പീഡനം അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ആദ്യ നിമിഷം മുതൽ അവൾക്ക് വേണ്ടി നീതിക്കും, മനുഷ്യാവകാശത്തിനുമായി ഞാൻ കയറി ചെല്ലാത്ത സ്ഥാപനങ്ങളില്ല.

ഹാദിയാ കേസിൽ ലക്ഷങ്ങൾ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷൻ ആണെന്ന തരത്തിൽ MC ജോസഫൈൻ നടത്തിയ
പ്രസ്താവന കണ്ട ശേഷം കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലാണ് ഞാൻ.,

മാസങ്ങളോളം നിങ്ങളുടെ തിരുവനന്തപുരത്തെ വനിതാ കമ്മീഷൻ ആസ്ഥാനത്ത് ഞാൻ എത്ര തവണ വന്നിട്ടുണ്ടെന്ന് എന്നെക്കാൾ കൃത്യമായി മാഡത്തിനുഅറിയാമല്ലോ..!

”എനിക്ക് മുസ്ലിമായി ജീവിക്കാന്‍ വേറെ എവിടെയും പോകേണ്ടതില്ല..” ഹാദിയ എഴുതുന്നു

മാഡം, വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ ആയിരിക്കുന്ന സാക്ഷര സുന്ദര കേരളത്തിലാണ് ഒരു ഇരുപത്തഞ്ചു വയസ്സുകാരി അന്യായമായ വീട്ടു തടങ്കലിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമായി മാസങ്ങളോളം കിടന്നത്.

അഭ്യസ്ത വിദ്യയും, പ്രൊഫഷണലുമായ ഭാര്യയെ രക്ഷിക്കണേ എന്നപേക്ഷിച്ചു നിങ്ങളുടെ ഓഫീസിലേക്ക് ഞാൻ വന്നപ്പോഴൊക്കെയും
എനിക്ക് മുഖം പോലും തരാനുള്ള ആർജ്ജവമില്ലാതെ എവിടെയാണ്
നിങ്ങൾ ഓടി ഒളിച്ചിരുന്നത്..?

ഒടുവിൽ തിരുവനന്തപുരത്ത് വനിതാ കമ്മീഷൻ അദാലത്ത് ഉണ്ടെന്നും,അതിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ അവിടെ എത്തിയപ്പോഴും എനിക്ക് മുഖം തരാൻ പേടി ആയിരിന്നു മാഡത്തിന്.,

അദാലത്ത് നടക്കുന്നതിനിടെ അധികൃതരുടെ അനുമതിയോടെ ഞാൻ മാഡത്തിന്റെ അടുത്തേക്ക് വരുമ്പോൾ പ്രശ്നം ഉണ്ടാക്കരുതെന്നാണ് മാഡം ആദ്യം പറഞ്ഞത്.,

ഭാര്യയെ രക്ഷിക്കാൻ മാഡവും, വനിതാ കമ്മീഷനും ഇനിയെങ്കിലും ദയവ് ചെയ്ത് ഇടപെടണമെന്ന് നേരിൽ കണ്ടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ വന്നതെന്നും, പരാതി കൈപ്പറ്റി റെസീപ്റ്റ് തന്നാൽ തിരികെ പോയേക്കാം എന്ന് പറഞ്ഞതൊക്കെ ഓർക്കുന്നുണ്ടോ..?

”ഓവര്‍ സ്മാര്‍ട്ടാവണ്ട, നീ എന്‍റെ കസ്റ്റഡിയിലാണ്!” പൊലീസിന്‍റെ ‘സംരക്ഷണയില്‍‍’ ഹാദിയ അനുഭവിച്ചത്…

ഒരു ഇരുപത്തഞ്ചുകാരി യുവതി ഞാൻ ഹാദിയ ആണെന്നും, ഇതാണെന്റെ സ്വത്വമെന്നും ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിട്ടും, അവൾക്കൊപ്പം നിൽക്കാനോ, അവളെ RSS ന്റെ കയ്യിൽ നിന്നും രക്ഷിക്കാനോ ഉള്ള ആർജവം കാണിക്കാതെ മാളത്തിലൊളിച്ചിരിന്നിട്ടു എങ്ങനെ തോന്നുന്നു ഇങ്ങനെ കള്ളക്കഥകൾ പറഞ്ഞു നടക്കാൻ ?

ഇനി മാഡവും, വനിതാ കമ്മീഷനും പരസ്യമായി ഹാദിയക്കൊപ്പം നിൽക്കാൻ തയ്യാറായത് എന്നാണെന്നു കൃത്യമായും അറിയില്ലെങ്കിൽ
പറഞ്ഞു തരാം.,