World

ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരില്‍ ശേഷിക്കുന്നത് രണ്ടുപേര്‍ മാത്രം

ചിയാങ് റായ്: തായ്‌ലന്‍ഡില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 17 ദിവസമായി താം ലുവാങ് ഗുഹയില്‍ അകപ്പെട്ട പതിമൂന്ന് പേരുടെ സംഘത്തില്‍ മൂന്ന് കുട്ടികളെ കൂടി പുറത്തെത്തിച്ചു. ഇതോടെ ഗുഹയില്‍ നിന്ന് ഡൈവര്‍മാരും തായ് നേവി സീലുകളും ചേര്‍ന്ന് പതിനൊന്ന് കുട്ടികളെ രക്ഷപ്പെടുത്തിയയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലേയും ഞായറാഴ്ചയുമായി നാല് കുട്ടികളെ വീതം പുറത്തെത്തിച്ചിരുന്നു. ഒരു കുട്ടിയും ഫുട്‌ബോള്‍ കോച്ചും മാത്രമാണ് ഗുഹയ്ക്കകത്ത് ശേഷിക്കുന്നത്.