India

ജോർജ് ആലഞ്ചേരിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ മൊഴിയെടുക്കുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഷൈനിന്റെ മൊഴിയെടുക്കുന്നത്. അതിനിടെ സീറോ മലബാർ സഭ ഭൂമി ഇടപാടില്‍ സിംഗിൾബെഞ്ച്​ ഉത്തരവിനെതിരെ കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സമർപ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍.