Association Germany Pravasi

ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിനു പുതിയ നേതൃത്വം

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ .

ഫ്രാങ്ക്ഫർട്ട് : കേരള സമാജത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബോബി ജോസഫ് (പ്രസിഡന്‍റ്), കോശി മാത്യു (സെക്രട്ടറി), അബി മാങ്കുളം (ട്രഷറാർ) എന്നിവരേയും കമ്മറ്റിയംഗങ്ങളായി സിമി ഷൗക്കത്ത്്, ജോണ്‍ ജോസഫ്, വർഗീസ് മാത്യു, ബിനോയ് മാത്യു എന്നിവരെയും ഓഡിറ്ററായി രമേഷ് ചെല്ലെതുറൈയും തെരഞ്ഞെടുത്തു.

സാൽബൗ നോർത്ത് വെസ്റ്റ് സെന്‍ററിലെ ടിറ്റുസ് ഫോറത്തിൽ ജനുവരി 21 നു നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡന്‍റ് കോശി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ബെനേഷ് ജോസഫ് 2017 ലെ വാർഷിക റിപ്പോർട്ടും ട്രഷറാർ വർഗീസ് മാത്യു വാർഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു പാസാക്കി. സമാജത്തിന്‍റെ കീഴിലുള്ള മലയാളം സ്കൂൾ, സീനിയേഴ്സ് ഫോറം എന്നിവയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിൽ പൊതുയോഗം സന്തോഷം രേഖപ്പെടുത്തി. തുടർന്നു നടന്ന പൊതു ചർച്ചയിൽ സമാജത്തിന്‍റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്നു നടന്ന തെരഞ്ഞെടുപ്പിന്

ഡോ.തോമസ് തറയിൽ, സ്റ്റീഫൻ മാണി എന്നിവർ വരണാധികാരികളായിരുന്നു. മെറിൻ ജോണ്‍ പ്രോട്ടോകോളായി പ്രവർത്തിച്ചു.