Europe Pravasi Religious

ജെയിംസ് മഞ്ഞാക്കൽ അച്ചൻ നയിക്കുന്ന വിശ്വാസദിനങ്ങൾ സൂറിച് അയിൻസീദനിൽ

ലോകപ്രശസ്‌ത വചനപ്രഘോഷകനും വത്തിക്കാൻറ്റെ കരുണയുടെ മിഷനറിയുമായ ബഹുമാനപ്പെട്ട ജെയിംസ് മഞ്ഞാക്കൽ അച്ചൻ നയിക്കുന്ന വചനപ്രഘോഷണ ദിനങ്ങൾ പ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ എയിൻസീടനിൽ വച്ച് ഈ വരുന്ന ജൂൺ മാസം 29, 30, ജൂലൈ 1 ദിവസ്സങ്ങളിൽ നടക്കുന്നു. എയിൻസീടനിൽ, കുൽറ്റൂർ ആൻഡ് കോൺഗ്രസ് സെന്ററിൽ വച്ചാണ് നടത്തപ്പെടുന്നത്.

ഖൂർ രൂപതാധ്യക്ഷന്റെയും എയിൻസീടൻ ഇടവകയുടെയും അനുഗ്രഹാശീർവാദത്തോടെ സ്വിറ്റസർലന്റിലെ പ്രാർത്ഥനാക്കൂട്ടായ്‌മയായ ഹോളി ക്രോസ് ഫൈത് മിഷൻ ആണ് ഒരുക്കുന്നത്.

പതിറ്റാണ്ടുകളായി ലോകം എമ്പാടും ദൈവവചനം പ്രഘോഷിച്ചുകൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ബഹുമാനപ്പെട്ട മഞ്ഞാക്കൽ അച്ചൻ. ഇതിനകം 105 രാജ്യങ്ങളിലായി  ആയിരത്തിലേറെ ധ്യാനങ്ങൾ നയിച്ചിട്ടുള്ള മഞ്ഞാക്കലച്ചൻ കഴിഞ്ഞ കുറേക്കാലമായി യൂറോപ് കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്.

ഇതിനിടെ മാരകമായ രോഗം പിടിപെട്ടു മരണം വരിച്ചു, എന്നാൽ കർത്താവ് തിരിച്ചുവിളിച്ച് ജീവനിലേക്കു കൊണ്ടുവന്ന മഞ്ഞാക്കൽ അച്ചൻ നരകവും, ശുദ്ധീകരണസ്ഥലവും സ്വർഗ്ഗവും ദർശിച്ച അനുഭവം തൻറ്റെ “നിത്യത ദർശിച്ച നിമിഷങ്ങൾ” എന്ന അനുഭവസാക്ഷ്യത്തിലൂടെ മനുഷ്യകുലത്തെ അറിയിക്കുന്നു. മറ്റനേകം ആത്മീയാനുഭവ കൃതികളും അച്ചൻ രചിച്ചിട്ടുണ്ട്.

കേരളത്തിൽ കാരിസ് ഭവൻ എന്ന സ്ഥാപനം സ്ഥാപിച്ചുകൊണ്ട് കരിസ്മാറ്റിക്ക് ക്രൈസ്തവ നവീകരണത്തിനു തുടക്കം കുറിച്ച ആത്മീയ ആചാര്യനായ മഞ്ഞാക്കൽ അച്ചൻ, ഇന്ന് ലോകം എങ്ങും അറിയപ്പെടുന്ന ഈശോയുടെ ജീവിക്കുന്ന അപ്പോസ്തലരിൽ പ്രമുഖനാണ്. തളർച്ചബാധിച്ച്‌ മൂന്നിലേറെ വർഷങ്ങളായി വീൽചെയറിൽ സഞ്ചരിച്ചാണ് അച്ചൻ കർത്താവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് തിരുവചനം പ്രഘോഷിക്കുകയും മനുഷ്യാത്മാക്കളെ കർത്താവിന്റ്റെ അനന്തമായ കരുണയിലേക്ക് നയിക്കുകയും ചെയ്യുന്നത്.

മനുഷ്യനെ മനുഷ്യനിൽ നിന്നും ദൈവത്തിൽ നിന്നും വേർതിരിക്കുന്ന എല്ലാ വിഭാഗീയ ചിന്തകൾക്കും മേലെയാണ് വേര്തിരിവുകളില്ലാത്ത മഞ്ഞാക്കൽ അച്ചന്റെ ജീവിതവും പ്രഘോഷങ്ങളും പ്രവർത്തികളും.

അച്ചന്റെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചുകൊണ്ട് ഫ്രാൻസിൽ മാർപ്പാപ്പ ഈക്കഴിഞ്ഞ ദിനങ്ങളിൽ മഞ്ഞയ്ക്കൽ അച്ചനെ കർത്താവിന്റെ കരുണയുടെ ആജീവന മിഷനറിയായി വത്തിക്കാൻ അങ്കണത്തിൽ വച്ച് ഉയർത്തിയത് ഭാരതീയർക്ക് അഭിമാനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്. ആഗോളതലത്തിൽ അഞ്ഞൂറ് പ്രഖ്യാപിത മിഷനറിമാരാണ് ഉള്ളത്. കഴിഞ്ഞ കരുണയുടെ വർഷത്തിൽത്തന്നെ അച്ചനെ കരുണയുടെ മിഷനറി ആയി മാർപ്പാപ്പ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലും മറ്റിടങ്ങളിലും നടക്കുന്ന അച്ചന്റെ ധ്യാനങ്ങളിൽ പതിനായിരക്കണക്ക് വിശ്വാസികളാണ് ഇതര ഭാഷകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും പങ്കെടുത്തുകൊണ്ടിരിക്കുന്നതു.

ഒരിക്കൽ ക്രൈസ്തവ വിശ്വാസത്തിന്റെ തറവാടായിരുന്നു യൂറോപ്പിൽ അന്യം നിന്നുപോയ്ക്കൊണ്ടിരുക്കുന്ന വിശ്വാസം വീണ്ടും ജ്വലിപ്പിക്കുവാൻ ക്രൈസ്തവർ സഭാ, റീത്തുവിഭാഗീയ ചിന്തകൾ വെടിഞ്ഞു ഒന്നുചേർന്ന് പ്രവർത്തിച്ചെൻഗിലെ, യേശുനാഥൻ സ്വജീവൻ ബലികൊടുത്തു വീണ്ടെടുത്ത മനുഷ്യരെ അന്ധകാര ശക്തികളുടെ ആക്രമങ്ങങ്ങളിൽ നിന്നും രക്ഷിക്കാനാവൂ. ഈ ലക്ഷ്യത്തോടെയാണ് മഞ്ഞാക്കൽ അച്ചൻ ജീവിതസാക്ഷ്യം നൽകി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

സ്വിറ്റസർലണ്ടിൽ ഏറെ കാലത്തിനു ശേഷമാണ് ഒന്നുചേർന്ന്  അച്ചൻ നയിക്കുന്ന ധ്യാനം വീണ്ടും നടക്കുന്നത്. വെള്ളി ശനി ദിനങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 7.00 മാണി വരെയും ഞായറാഴ്ച്ച രാവിലെ 9.00 മുതൽ ഉച്ച കഴിഞ്ഞു 3.00 മണിവരെയും ആണ് ധ്യാനം നടക്കുന്നത്. വചനപ്രഘോഷണങ്ങളും, വിശുദ്ധകുർബാനയും, രോഗശാന്തി ശിസ്ത്രൂഷകളും എല്ലാ ദിവസ്സവും ഉണ്ടായിരിക്കും. കുമ്പസ്സാരത്തിനുള്ള അവസ്സരം ആദ്യ രണ്ടു ദിനങ്ങളിൽ ഉണ്ടായിരിക്കും.

ധ്യാനത്തിനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ഇതര സമൂഹങ്ങളിൽ നിന്നും സന്നദ്ധർ ഒത്തുചേരുന്ന സംഘാടക സമിതി ഒരുക്കുന്നതെന്ന് ഹോളി ക്രോസ് പ്രാർത്ഥനാസമൂഹത്തിനുവേണ്ടി ഷാജി രാമനാലിൽ അറിയിക്കുന്നു.

ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ ഇമെയിൽ വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യേണ്ട അഡ്രസ്:

glaubenstage.hcfm@gmail.com

കൂടുതൽ വിവരങ്ങൾ “വിശ്വാസ ദിനങ്ങൾ” നോട്ടീസിൽ നിന്നും ലഭിക്കുന്നതാണ്.