Health

രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിയ്ക്കൂ..

തുളസിയില പൊതുവ ഭക്തിസംബന്ധമായ കാര്യങ്ങള്‍ക്കായി നാമുപയോഗിയ്ക്കുന്ന ഒന്നാണ്. ഹൈന്ദവഭവനങ്ങളില്‍ പൊതുവെ കണ്ടുവരുന്ന ഒന്ന്. പൂജാദി കര്‍മങ്ങളില്‍ മാറ്റി നിര്‍ത്താന്‍ സാധിയ്ക്കാത്ത ഒരു സസ്യം, ഇതിലുപരിയായി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നുകൂടിയാണ് തുളസി.

പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത വൈദ്യം കൂടിയാണിത്. അസുഖത്തിനുള്ള പ്രതിവിധി മാത്രമല്ല, അസുഖം വരാതെ തടയാനും തുളസിയ്ക്കു സാധിയ്ക്കും. ഇതിലെ .യൂജിനോള്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. തുളസി വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതു നല്ലതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. കാരണം ഇത് പല്ലിന് നല്ലതല്ലെന്നു പറയും. എന്നാല്‍ തുളസിയിട്ട വെള്ളത്തില്‍ ഇത്തരം ദോഷങ്ങളില്ലെന്നു മാത്രമല്ല, ഗുണങ്ങളേറെയുണ്ടുതാനും.