Entertainment

ധഡക്​ ട്രെയിലര്‍ എത്തി; ശ്രീ​േ​ദവി മകള്‍ക്കായി സ്വപ്​നം കണ്ട ചിത്രം VIDEO​

ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറും ഷാഹിദ്​ കപൂറി​​െന്‍റ സഹോദരന്‍ ഇഷാന്‍ ഖട്ടറും പ്രധാന വേഷത്തിലെത്തുന്ന ‘ധഡക്’​ എന്ന ചിത്രത്തി​​െന്‍റ ട്രെയിലര്‍ പുറത്ത്​. മുംബൈയില്‍ കപൂര്‍ കുടുംബത്തി​​െന്‍റ സാന്നിധ്യത്തിലായിരുന്നു ട്രെയിലര്‍ റിലീസ്​.

മറാത്തി ചിത്രമായ ‘സൈറാതി’​​െന്‍റ റീമേക്കാണ്​ ധഡക്​. ദേശീയ അവാര്‍ഡ്​ നേടിയ സൈറാത്​ താനും അമ്മ ശ്രീദേവിയും ഒരുമിച്ചിരുന്നാണ് കണ്ടതെന്നും തന്നെ​ അതുപോ​െലാരു ചിത്രത്തി​​െന്‍റ ഭാഗമാക്കാനാണ്​ അമ്മ ആഗ്രഹിച്ചിരുന്നതെന്നും ജാന്‍വി ട്രെയിലര്‍ ലോഞ്ചില്‍ പറഞ്ഞു.

‘ചിത്രം കണ്ട ഉടനെ ഇതു​പോലൊരു ചിത്രമായിരിക്കണം എ​​െന്‍റ ആദ്യ ചിത്രമെന്ന്​ ഞാന്‍ അമ്മയോട്​ പറഞ്ഞിരുന്നു. അതേകുറിച്ച്‌​​ ഞാനും അമ്മയും ഒരുപാട്​ സംസാരിച്ചു. അമ്മക്കും അതുതന്നെയായിരുന്നു ആഗ്രഹം. ഏതാനും ദിവസങ്ങള്‍ക്കകം കരണ്‍ ജോഹറി​​െന്‍റ വിളി വരികയും ധഡക്​ സംഭവിക്കുകയുമായിരുന്നു’- ജാന്‍വി ചടങ്ങില്‍ പറഞ്ഞു.

‘ഞാന്‍ അമ്മയെ ഒരുപാട്​ മിസ്​ ചെയ്യുന്നു. എല്ലാ വികാരങ്ങളും ഉള്‍കൊണ്ട്​ കഠിനാധ്വാനം ചെയ്യുക.​ ഇതായിരുന്നു അമ്മ ശ്രീദേവി എനിക്ക്​ തന്ന ഉപദേശം’ സ്​നേഹവും പിന്തുണയുമായി പിതാവ്​ ബോണി കപൂറും എനിക്കൊപ്പമുണ്ടായിരുന്നു- ജാന്‍വി കൂട്ടിച്ചേര്‍ത്തു.