Health

ഡെങ്കിപ്പനി ദശാബ്​ദത്തിലെ ഉയര്‍ന്ന നിരക്കില്‍

പാ​ല​ക്കാ​ട്: ജീ​വ​ന്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന നി​ശ്ശ​ബ്​​ദ കൊ​ല​യാ​ളി​യാ​യി ഡെ​ങ്കി​പ്പ​നി മാ​റു​ന്നു. രാ​ജ്യ​ത്ത്​ ഡെ​ങ്കി​പ്പ​നി ബാ​ധി​ക്കു​ന്ന​വ​രു​ടെ​യും ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. നാ​ഷ​ന​ല്‍ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ പ്രോ​ഗ്രാം (എ​ന്‍.​വി.​ബി.​ഡി.​സി.​പി) പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡെ​ങ്കി രോ​ഗ​ബാ​ധി​ത​രു​ണ്ടാ​യ​തും മ​രി​ച്ച​തും 2017ലാ​ണെ​ന്ന്​ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ന്‍, വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്താ​ക​മാ​നം ശ​രാ​ശ​രി 1,39,160 പേ​ര്‍​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 2016ല്‍ 1,29,166 ​പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 2017ല്‍ 1,88,401 ​ആ​യി ഉ​യ​ര്‍​ന്നു.

ഇ​ക്കാ​ല​യ​ള​വി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ടാ​യി. 2016ല്‍ 245 ​പേ​ര്‍ ഡെ​ങ്കി ബാ​ധി​ച്ച്‌ മ​രി​ച്ച​പ്പോ​ള്‍ 2017ല്‍ ​അ​ത്​ 325 ആ​യി. 2017ല്‍ ​മ​ഹാ​രാ​ഷ്​​ട്ര​യി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത് (65 വീ​തം). ബം​ഗാ​ളി​ല്‍ 46 പേ​ര്‍ മ​രി​ച്ചു. പ​ട്ടി​ക​യി​ല്‍ കേ​ര​ള​ത്തി​ന് നാ​ലാം സ്ഥാ​ന​മാ​ണ് (37).

കേ​ര​ള​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്. 2016ല്‍ 7439 ​പേ​ര്‍​ക്ക് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ 2017ല്‍ ​അ​ത്​ 19,994 ആ​യി കു​തി​ച്ചു​യ​ര്‍​ന്നു. ഇൗ ​വ​ര്‍​ഷം ജൂ​ണ്‍ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​തും മ​രി​ച്ച​തും കേ​ര​ള​ത്തി​ലാ​ണ്. ഇ​തു​വ​രെ 1738 പേ​ര്‍​ക്ക് ഇ​ത്​ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും 12 മ​ര​ണ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. കാ​സ​ര്‍​കോ​ട്​ മാ​ത്രം ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 328 പേ​ര്‍​ക്ക് ഡെ​ങ്കി ബാ​ധി​ച്ചു.